Untitled design - 1

TOPICS COVERED

 ഗൂഗിള്‍പേയും ഫോണ്‍പേയും ഒന്നുമില്ലാത്ത ഒരു ലോകത്തെപ്പറ്റി ചിന്തിക്കാന്‍ പറ്റുമോ? ഇല്ലല്ലേ...പഴ്സില്‍ നോട്ടുകെട്ടുകളും ചില്ലറയുമായി നടന്നവര്‍ എത്രപെട്ടെന്നാണ് ഡി‍ജിറ്റല്‍ ട്രാന്‍സാക്ഷന്‍സിലേക്ക് മാറിയത്, ഇപ്പോള്‍ ക്യൂ ആര്‍ കോഡുണ്ടോ എന്ന് നോക്കിയാണ് നമ്മള്‍ ഏതൊരു കടയിലും കയറുന്നത്. ഗൂഗിള്‍ പേയുണ്ടോ എന്നാണ് ഏതൊരാളോടും ചോദിക്കുന്നത്. സാങ്കേതികവിദ്യ അത്രമേല്‍ മനുഷ്യജീവിതത്തെ സ്വാധീനിച്ചു കഴിഞ്ഞു. കാര്യങ്ങള്‍ കുറേക്കൂടെ എളുപ്പമായെങ്കിലും ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ക്കിടയിലും ചതിക്കുഴികള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. ഇവയില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നാണോ?

തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ട്രാന്‍സാക്ഷന്‍സ് സേഫാക്കാന്‍ ഗൂഗിളിന്‍റെ തന്നെ ഒരു സെറ്റിങ് ഉണ്ട്. ഇതിനായി ഫോണിന്‍റെ സെറ്റിങ്സ് എടുത്ത് ഗൂഗിള്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.തുറന്ന് വരുന്ന വിന്‍ഡോയിലെ ഓള്‍ സര്‍വീസ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ ഓട്ടോ ഫില്‍ വിത്ത് ഗൂഗിള്‍ എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും.അതില്‍ ടാപ്പ് ചെയ്തശേഷം അടുത്ത മെനുവിലെ പ്രിഫറന്‍സ് ക്ലിക്ക് ചെയ്യുക. പാസ് വേഡ് എന്‍റെര്‍ ചെയ്താല്‍ അടുത്ത മെനുവില്‍ മൂന്ന് ഓപ്ഷനുകള്‍ കാണാം. ഭൂരിഭാഗം പേരും ഈ സെറ്റിങുകള്‍ ഓണ്‍ ചെയ്യാറില്ല. അത് മൂന്നും എനബിള്‍ ചെയ്യുക. ഇനി ഫോണില്‍ ബാങ്കിങ് ട്രാന്‍സാക്ഷന്‍ നടത്താന്‍ നമ്മുടെ പാസ് വേഡോ ഫിംഗര്‍പ്രിന്‍റോ വേണം. ഒരു പരിധിവരെ ബാങ്കിങ് തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും.

ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ക്കായുള്ള പിന്‍ നമ്പറുകളും പാസ് വേഡും മറ്റൊരു വ്യക്തിക്ക് നല്‍കാതിരിക്കുക. ഇത്തരം കാര്യങ്ങളില്‍ കൃത്യമായ സ്വകാര്യത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.എന്തെങ്കിലും തട്ടിപ്പ് നടന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുക.

ENGLISH SUMMARY:

Googles own settings to make digital payments safe