സ്പാം കോളുകള്‍ വരാറുണ്ടോ? എന്ത് ചോദ്യമാണല്ലേ? നമ്മളില്‍ പലര്‍ക്കും ദിവസേന വരുന്ന സ്പാംകോളുകളുടെ എണ്ണത്തിന് കൈയ്യും കണക്കുമില്ല. എത്രയൊക്കെ കട്ട് ചെയ്താലും ഇത്തരക്കാര്‍ വീണ്ടും വിളിച്ച് ശല്യപ്പെടുത്താറുണ്ട്.കോളുകള്‍ ബ്ലോക്ക് ചെയ്തിട്ടും നടപടിയായില്ലെങ്കില്‍ അതിനായൊരു സര്‍ക്കാര്‍ ആപ്ലിക്കേഷന്‍ തന്നെയുണ്ട്. കോള്‍ ചെയ്ത് ശല്യം ചെയ്യുന്നവര്‍ക്കെതിരെയും പണം ആവശ്യപ്പെടുന്നവര്‍ക്കെതിരെയും പരാതി കൊടുക്കാനും പറ്റും.
ആപ്പ് സ്റ്റോറില്‍ നിന്നോ പ്ലേ സ്റ്റോറില്‍ നിന്നോ ട്രായ് DND 3.0 എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. എല്ലാ പെര്‍മിഷനും നിര്‍ബന്ധമായും അലോ ചെയ്യുക. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം DND രജിസ്ട്രേഷന്‍ സ്റ്റാറ്റസ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.അത് ആക്ടീവ് ആണോ അല്ലയോ എന്ന് നോക്കുക.അല്ല എങ്കില്‍ ചേഞ്ച് പ്രിഫറന്‍സ് എന്ന് ക്ലിക്ക് ചെയ്ത് DND കാറ്റഗറിയില്‍ രണ്ടാമത്തതൊഴികെ ബാക്കി എല്ലാം ടിക് ചെയ്യുക.അടുത്ത മെനുവില്‍ മോഡ് ഓഫ് കമ്മ്യൂണിക്കേഷനില്‍ എല്ലാം ടിക് ചെയ്യുക.അടുത്ത 2 ഓപ്ഷനുകളില്‍ ഒന്നും എന്‍റര്‍ ചെയ്യേണ്ടതില്ല. തുടര്‍ന്ന് സബ്മിറ്റ് ചെയ്യുക.ആക്ടീവ് ആയി എന്ന് കാണിക്കുമെങ്കിലും 72 മണിക്കൂറിന് ശേഷമായിരിക്കും സ്പാം കോളുകവുടെ വരവ് നിര്‍ത്തലാകുക. ഇനിയും ആരെങ്കിലും വിളിച്ച് ശല്യപ്പെടുത്തിയാല്‍ റിപ്പോര്‍ട്ട് UCC എന്നത് സെലക്ട് ചെയ്ത് ആ നമ്പര്‍ എന്‍റര്‍ ചെയ്ത് ഏത് പരസ്യത്തിന്‍റെ ആവശ്യത്തിനായിരുന്നു വിളിച്ചിരുന്നുവെന്നത് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് കംപ്ലെയിന്‍റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
അതിനിടെ ഇന്ത്യയിലെ 1.2 ബില്ല്യൺ മൊബൈൽ ഉപഭോക്താക്കൾക്ക് സ്പാം കോൾ പ്രശ്നത്തിൽ നിന്ന് ആശ്വാസം നൽകാൻ പുതിയ ആപ്പ് കൊണ്ടുവരാനൊരുങ്ങുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). ഫോണ്‍ കോളുകളിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ക്കും ഒരു പരിധിവരെ തടയിടാന്‍ സാധിക്കുമെന്നാണ് ട്രായിയുടെ കണക്കുകൂട്ടല്‍.പുതിയ DND ആപ്പ് ഉപയോക്താക്കൾക്ക് കൊമേഴ്സ്യല്‍ കോളുകള്‍, സന്ദേശങ്ങൾ തുടങ്ങിയവ കൂടുതൽ എളുപ്പത്തിൽ നിയന്ത്രിക്കാൻ സഹായിക്കും. ഇപ്പോഴുള്ള വേര്‍ഷനില്‍ ഉപഭോക്താക്കൾക്ക് തങ്ങൾ വേണ്ടാത്ത കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യാമെങ്കിലും നടപടികൾ സ്വീകരിക്കുന്നത് സേവനദാതാക്കളാണ്.
ഈവര്‍ഷം പുതിയ ആപ്പ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ടെലികോം റെഗുലേറ്റർ എല്ലാ സ്റ്റേക്ക്ഹോള്‍ഡേഴ്സിനോടും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സവിശേഷതകള്‍ DND ആപ്പിലേക്ക് കൊണ്ടുവരാനുള്ള സാങ്കേതിക സാധ്യതകൾ വിലയിരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്, സ്റ്റേക്ക്ഹോള്‍ഡേഴ്സ് അവരുടെ മൂല്യനിർണ്ണയങ്ങൾ പൂർത്തിയാക്കുന്നപക്ഷം രണ്ട് മാസത്തിന് ശേഷം ആപ്പ് പൊതുജനങ്ങള്‍ക്കായി ലഭ്യമാകും.