Photo Credit: NASA

Photo Credit: NASA

322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച വനിതയാണ് ഇന്ത്യൻ വംശജയായ സുനിതാ വില്യംസ്. നാസയുടെ ബുഷ് വില്‍മോറിനൊപ്പം, തന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയിലാണിപ്പോൾ സുനിത. നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ഡാൻസ് കളിച്ചുകൊണ്ട് പ്രവേശിക്കുന്ന സുനിതയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങിൽ ഇപ്പോൾ വൈറലാകുന്നത്. 

ബഹിരാകാശത്തേക്കുള്ള തന്റെ മൂന്നാം വരവ് അക്ഷരാർത്ഥത്തിൽ ആഘോഷമാക്കുക തന്നെയാണ് സുനിത വില്യംസ്. സുനിത വില്യംസും ബാരി ഇ. വിൽമോറും നാസയിലെ വളരെ മുതിർന്ന ശാസ്‌ത്രജ്ഞരാണ്. ഫ്‌ളോറിഡയിലെ കേപ് കനാവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനിലെ സ്പേസ് ലോഞ്ച് കോംപ്ലക്സ് 41ല്‍ നിന്ന് രാത്രി 8.22നാണ് പേടകം പറന്നുയര്‍ന്നത്. സ്റ്റാര്‍ലൈനറിന് ശരിയായ ഭ്രമണപഥം ലഭിച്ചിട്ടുണ്ട്. സ്റ്റാര്‍ലൈനര്‍ മനുഷ്യരുമായി നടത്തുന്ന ആദ്യ പരീക്ഷണ യാത്ര കൂടിയാണിത്. നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപിച്ചത്. 

നമുക്ക് ഈ റോക്കറ്റില്‍ കുറച്ച് തീയിടാം, അത് സ്വര്‍ഗത്തിലേക്ക് തള്ളാം എന്നായിരുന്നു ബുഷ് വില്‍മോറിന്‍റെ വിക്ഷേപണത്തിന് മുന്‍പുള്ള സന്ദേശം. അറ്റ്ലസ് വി റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. പല തവണ മാറ്റിവയ്ക്കേണ്ടിവന്നതായിരുന്നു ഈ  ബഹികാരകാശയാത്ര. ഒടുവില്‍ പേടകം വിജയകരമായി ഭ്രമണപഥത്തിലെത്തി. 58 കാരിയായ സുനിത വില്യംസ് തന്നെയാണ് പൈലറ്റ്. 61കാരനായ വില്‍മോര്‍ കമാന്‍ഡറും. ഒരാഴ്ച ഇരുവരും ബഹിരാകാശനിലത്തില്‍ ചെലവഴിക്കും. 

2006ലും 2012ലും  ബഹാരാകാശ നിലയത്തിലെത്തിയ സുനിത ‌യുടെ പേരില്‍ ഒട്ടേറെ റെക്കോര്‍ഡുകളുമുണ്ട്. അമേരിക്കന്‍ നേവിയിലെ മുന്‍ ക്യാപ്റ്റനാണ് ബുഷ് വില്‍മോര്‍. അദ്ദേഹം 178 ദിവസം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്. 150.74 കോടി ഡോളറാണ് യാത്രയുടെ ചെലവ്. വിക്ഷേപണത്തോടെ എലോണ്‍ മസ്കിന്‍റെ സ്പേസ് എക്സിനുപുറമേ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ എത്തിക്കുന്ന രണ്ടാമത്ത സ്വകാര്യ സ്ഥാപനമായി ബോയിങ് മാറി.  

ENGLISH SUMMARY:

Sunita Williams Dances On Her Arrival At Space Station