ചിത്രങ്ങളില്‍ കണ്ട് പരിചയമുള്ള നിലവിലെ ബഹിരാകാശ നിലയത്തിന്‍റെ കാലം കഴിയുകയാണ്. ഇനി വമ്പന്‍ ആഡംബര ഹോട്ടലുകളെ വെല്ലുന്ന ബഹിരാകാശ നിലയത്തിന്‍റെ കാലമാണ്. ഹെവന്‍ 1 എന്ന ആദ്യത്തെ വാണിജ്യ ബഹിരാകാശ നിലയത്തിന്‍റെ ഇന്‍റീരിയര്‍ പുറത്ത് വിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ വാസറ്റ്(VAST). ഒരു ആഡംബരം ഹോട്ടലില്‍ നിന്ന് ഹെവന്‍ 1 വ്യത്യസ്ഥമാക്കുന്നത് മനുഷ്യര്‍ പറന്നു നടക്കുന്നു എന്നതും, പുറത്തേക്കുള്ള കാഴ്ച്ചയും മാത്രമാണ്.
കമ്പനി പുറത്ത് വിട്ട ഡിസൈന്‍ ദൃശ്യങ്ങളനുസരിച്ച് സ്ലീക്ക് വുഢന്‍ ടെക്സ്റ്ററാണ് നിലയത്തിന്. ഭിത്തികള്‍ക്ക് സോഫ്റ്റ് വൈറ്റ് നിറമാണ്. നിലയത്തിനുള്ളില്‍ വ്യയാമത്തിനുള്ള ജിം ലഭ്യമാണ്. സ്വകാര്യ മുറിക്കുള്ളില്‍ വിനോദത്തിനും ഭൂമിയിലുള്ളവരുമായി ബന്ധപ്പടുന്നതിനുമുള്ള സൗകര്യങ്ങളുണ്ട്. ഒരു മുറിക്കുള്ളില്‍ 4 പേര്‍ക്ക് കഴിയാനാകും. ഒരോരുത്തര്‍ക്കും ക്യൂന്‍ സൈസുള്ള കിടക്കയാണ് നല്‍കുന്നത്.
മറ്റ് ഫീച്ചറുകള്‍
* നല്ല കഴ്ചക്കായി 1.1 മീറ്റർ വ്യാസമുള്ള വിൻഡോ,
* സുഖമായ ഉറങ്ങാനാകുന്ന സ്ലീപ്പ് സിസ്റ്റം
* ഹൃദയത്തിന്‍റെയും അസ്ഥികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഓൺബോർഡ് ഫിറ്റ്‌നസ് സിസ്റ്റം
* മേപ്പിൾ തടി ഉപയോഗിച്ച് നിര്‍മിച്ച ഇൻ്റീരിയറുകൾ
വാസറ്റിന്‍റെ നിലയം, ആഗോള സഹകരണത്തോടുള്ള ശാസ്ത്ര ഗവേഷണത്തിനായി രൂപകൽപ്പന ചെയ്യുന്നതാണ്. 2025-ൽ സ്‌പേസ് എക്‌സിൻ്റെ ഫാൽക്കൺ റോക്കറ്റിലാണ് വിക്ഷേപണം. ആദ്യം പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് 2026-ൽ തന്നെ ഹെവന്‍-1ല്‍ എത്താം.
എല്ലാവരും ഭൂമിയിലും ബഹിരാകാശത്തും ജീവിക്കുന്ന ഒരു ഭാവി സൃഷ്ടിക്കുന്നതില്‍ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ടെന്ന് കമ്പനിയുടെ ചീഫ് ഡിസൈൻ ആൻഡ് മാർക്കറ്റിംഗ് ഓഫീസർ ഹിലാരി കോ പറഞ്ഞു. 225 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ച മുതിർന്ന നാസ ബഹിരാകാശയാത്രികൻ ആൻഡ്രൂ ഫ്യൂസ്റ്റൽ, ഇൻ്റീരിയർ വികസിപ്പിക്കുന്നതില്‍ നിർണായക പങ്ക് വഹിച്ചു.