സൗരയൂഥത്തിന്‍റെ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന സൂര്യനിൽ പൊട്ടിത്തെറികൾ സാധാരണമാണ്. ഇതിന്റെ ഫലമായി ഉണ്ടാകുന്ന സൗരക്കാറ്റുകള്‍ നിരവധി തവണ ഭൂമിയെ തൊട്ട് പോയിട്ടുണ്ട്. ചിലപ്പോഴക്കെ റേഡിയോ കമ്മ്യൂണിക്കേഷന്‍ സിഗ്നലുകളെ തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും ഭൂമിയുടെ നിലനിൽപ്പിനെ ബാധിക്കാറില്ല. എന്നാൽ ഒരു ട്രില്യണ്‍ ഹൈഡ്രജന്‍ ബോബുകളുടെ ശക്തിയുള്ള പൊട്ടിത്തെറി സൂര്യനിൽ സംഭവിച്ചേക്കാം എന്നാണ് ഇപ്പോൾ ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. 'സൂപ്പര്‍ഫ്ലെയര്‍' എന്ന പ്രതിഭാസമാണ് ഗവേഷകരെ ആശങ്കയിലാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സയൻസ് ജേണലിന്റെ പുതിയ പതിപ്പിൽ ആണ് ഗവേഷകർ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. നക്ഷത്രങ്ങളില്‍ ആയിരം വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ശക്തിയേറിയ പൊട്ടിത്തെറിയാണ് സൂപ്പര്‍ഫ്ലെയര്‍. മറ്റ് നക്ഷത്രങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച സൂപ്പര്‍ഫ്ലെയറിന്‍റെ വിവരങ്ങള്‍ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സമാനമായ രീതിയില്‍ സൂര്യനിൽ വലിയ പൊട്ടിത്തെറി സംഭവിക്കുമെന്ന് ഗവേഷകർ പറയുന്നു. ഈ പൊട്ടിത്തെറിയുടെ ഫലമായി അതിമാരകമായ സൗര കൊടുങ്കാറ്റ് രൂപം കൊള്ളും. ഇതാണ് വലിയ ഭീഷണി ഉയർത്തുന്നത്.
Also Read; ഗര്‍ഭപാത്രം വേണ്ട, കുഞ്ഞുങ്ങളെ നിര്‍മിക്കാം!; വരാനിരിക്കുന്നത് മനുഷ്യക്കുഞ്ഞുങ്ങളുടെ ഉല്‍പാദനമോ
സൂര്യനിൽ പൊട്ടിത്തെറിയുണ്ടാകുമ്പോൾ സൗരജ്വാലകൾ പ്രവഹിക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന കാന്തിക ക്ഷേത്രങ്ങൾ ഭൂമിയുടെ കാന്തിക മണ്ഡലവുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് സൗരകൊടുങ്കാറ്റുകൾ രൂപം കൊള്ളാറുള്ളത്. ഒരു ട്രില്യണ്‍ ഹൈഡ്രജന്‍ ബോബുകള്‍ പൊട്ടിത്തെറിച്ചാൽ ഉണ്ടാകുന്ന ശക്തിയായിരിക്കും ഈ കാറ്റിന് ഉണ്ടാകുക. ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന എനർജി റേഡിയേഷൻ ആശയവിനിമയ സംവിധാനങ്ങളെ പൂർണമായും തകരാറിലാക്കും. നമ്മുടെ കണക്കുകൂട്ടലിനും അപ്പുറമായിരിക്കും ഈ ആഘാതം എന്നും ഗവേഷകർ പറയുന്നു.