രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തു വച്ചു കൂട്ടിയോജിപ്പിക്കുന്ന സ്പേഡെക്സ്, ഡോക്കിങ് പരീക്ഷണം അവസാനഘട്ടത്തില്‍. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം കുറച്ചു. നിലവില്‍ 15 മീറ്റര്‍ അകലത്തിലാണ് ഉപഗ്രഹങ്ങള്‍.
രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തു വച്ചു കൂട്ടിയോചിപ്പിക്കുന്ന സ്പേഡെക്സ് പരീക്ഷണത്തില്‍ ഇന്നു നിര്‍ണായകം. ഇന്നലെ വൈകീട്ടോടെ രണ്ട് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 230 മീറ്ററായി കുറച്ചിരുന്നു. ഇത് ആദ്യം 30 ലേക്കും പിന്നീട് പത്തുമീറ്ററിലേക്കും ചുരുക്കുകൊണ്ടുവരികയെന്നതാണ് ദൗത്യത്തിലെ വെല്ലുവിളി.
ഉപഗ്രഹങ്ങളുടെ വേഗത സെക്കന്‍ഡില്‍ സെന്റീമീറ്ററിലേക്കു കുറയ്ക്കണം. കൂട്ടിയിടിക്കാതെ നോക്കുകയും ചെയ്യണം. കഴിഞ്ഞ രണ്ടുതവണയും അകലം കുറയ്ക്കുന്നതിനിടെ വേഗത കൂടുകയും ഉപഗ്രഹങ്ങളിലെ ഓട്ടോമാറ്റിക് ഓബോര്‍ട്ട് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കുകയും െചയ്തതിനെ തുടര്‍ന്ന് ദൗത്യം മാറ്റിവച്ചിരുന്നു. ദൗത്യം വിജയിച്ചാല്‍ സാങ്കേതിക വിദ്യ നേടുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.