This image made from video by NASA shows Russian astronaut Alexei Ovchinin, left, Butch Wilmore, center, and Suni Williams wait to greet newly arrived astronauts after the SpaceX capsule docked with the International Space Station, Sunday, March 16, 2025.AP/PTI(AP03_16_2025_000051A)

  • മടക്കയാത്രാസംഘത്തില്‍ നാലുപേര്‍
  • ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെ
  • മടങ്ങിവരവ് നിര്‍ണായക കണ്ടെത്തലുകളുമായി

ഒന്‍പത് മാസം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുഷ് വില്‍മോറും ഭൂമിയിലേക്കുള്ള മടക്ക യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. ഫ്ലോറിഡ തീരത്ത് യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30) സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ പ്രസ്താവനയില്‍ അറിയിച്ചു. 

screengrab made from a NASA livestream(Photo by NASA / AFP)

screengrab made from a NASA livestream(Photo by NASA / AFP)

ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് ക്രൂ–10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്. നിലവില്‍ ഹാന്‍ഡ് ഓവര്‍ ഡ്യൂട്ടികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാകാനുള്ളതിനാലാണ് യാത്ര മണിക്കൂറുകള്‍ കൂടി നീളുന്നതെന്നും നാസ വിശദീകരിക്കുന്നു.

കാണാം ലൈവായി..

ബഹിരാകാശത്ത് നിന്നും സുനിതയും സംഘവും ഭൂമിയിലേക്ക് എത്തുന്നതിന്‍റെ ലൈവ് സംപ്രേഷണം ചെയ്യുമെന്ന് നാസ അറിയിച്ചു. ഐസിസില്‍ നിന്നും സ്പേസ് എക്സ് ക്രൂ–9 മടങ്ങി വരുന്നതിനുള്ള അന്തിമ ഒരുക്കങ്ങള്‍ മുതല്‍  ഇന്ത്യന്‍ സമയം നാളെ രാവിലെ എട്ടര മുതല്‍ നാസ സ്ട്രീം ചെയ്യും. സുനിതയ്ക്കും വില്‍മോറിനുമൊപ്പം നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക് ഹേഗും റോസ്​കോസ്​മോസ് ബഹിരാകാശയാത്രികനായ അകല്സാന്ദര്‍ ഗോര്‍ബുണോവും ഡ്രാഗണ്‍ ക്യാപ്സ്യൂളില്‍ ഉണ്ടാകും. 

This screengrab made from a NASA livestream shows the SpaceX Dragon crew spacecraft carrying Crew-10 members NASA astronauts Anne McClain and Nichole Ayers, JAXA (Japan Aerospace Exploration Agency) astronaut Takuya Onishi, and Roscosmos cosmonaut Kirill Peskov, as it approaches the International Space Station on March 15, 2025. The SpaceX Dragon Spacecraft carrying the four Crew-10 members docked to the International Space Station on March 16 at 12:04 a.m. EDT. Their arrival at the  the ISS will enable the long-overdue departure from the ISS of NASA duo Butch Wilmore and Suni Williams. The two former US Navy pilots have been stuck aboard the orbital lab since June after the Boeing Starliner spacecraft they were testing on its maiden crewed voyage suffered propulsion issues and was deemed unfit to fly them back to Earth. (Photo by NASA / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / NASA " - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

ഒന്‍പത് മാസം, 200 ലേറെ പരീക്ഷണങ്ങള്‍

ഒന്‍പത് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് പോയെങ്കിലും സാങ്കേതിക തകരാറിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ സുനിതയും വില്‍മോറും 200 ശാസ്ത്രീയ പരീക്ഷണങ്ങളിലാണ് ഇക്കാലയളവില്‍ പങ്കാളികളായത്. മൈക്രോഗ്രാവിറ്റി മനുഷ്യ ശരീരത്തില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാക്കുമെന്ന സുപ്രധാന പഠനവും ബഹിരാകാശ നിലയത്തിന്‍റെ അറ്റകുറ്റപ്പണികളും ഇതില്‍ ഉള്‍പ്പെടും. അര്‍ത്തെമിസ് ഉള്‍പ്പടെയുള്ള നിര്‍ണായക ദൗത്യങ്ങള്‍ക്ക് സഹായകമാകുന്ന ഒട്ടേറെ  വിവരങ്ങള്‍ ഇരുവരും കണ്ടെത്തിയെന്നും നാസ വിശദീകരിക്കുന്നു. 

sunitha-space

Credit: NASA

ബഹിരാകാശ സഞ്ചാരികളുടെ ആറുമാസമെന്ന പരമാവധി കാലയളവും സുനിതയും വില്‍മോറും മറികടന്നു. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം കഴിഞ്ഞ റെക്കോര്‍ഡ് റഷ്യക്കാരനായ വലേരി പൊള്‍യാകൊവി(437)നാണ്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ ഫ്രാങ്ക് റുബിലോയ 371 ദിവസവും ബഹിരാകാശ പേടകത്തില്‍ കഴിഞ്ഞിട്ടുണ്ട്. സുനിതയുടെയും വില്‍മോറിന്‍റെയും മടങ്ങിവരവ് അനിശ്ചിതമായി നീണ്ടത് കടുത്ത ആശങ്കയാണ് ഉയര്‍ത്തിയത്. ഇടക്കാലത്ത് സുനിത വളരെ ക്ഷീണിതയായുള്ള ചിത്രങ്ങള്‍  പുറത്തുവന്നതോടെ യുഎസില്‍ കനത്ത പ്രതിഷേധവും ഉയര്‍ന്നു.

നാസയില്‍ സ്വാധീനമുറപ്പിച്ച് സ്പേസ് എക്സ്

സുനിതയെയും സംഘത്തെയും മടക്കി കൊണ്ടുവരുന്നതോടെ നാസയുമായുള്ള സ്പേസ് എക്സിന്‍റെ പങ്കാളിത്തവും  വര്‍ധിക്കുകയാണ്. ബോയിങ് പേടകത്തിന്‍റെ സാങ്കേതിക തകരാര്‍ എല്ലാത്തരത്തിലും സ്പേസ് എക്സിന് ഗുണമായെന്നും വിലയിരുത്തലുണ്ട്. നിര്‍ണായ ബഹിരാകാശ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാനുള്ള ശേഷി സ്പേസ് എക്സ് കൈവരിച്ചുവെന്നാണ് ഇത് തെളിയിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. ത്രസ്റ്ററുകള്‍ പണിമുടക്കിയതോടെയാണ് ബോയിങിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകം സുനിതയും വില്‍മോറുമില്ലാതെ ഭൂമിയിലേക്ക് മടങ്ങി വന്നത്. തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞുവെങ്കിലും ബഹിരാകാശ യാത്രികരുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനം നാസ കൈക്കൊണ്ടത്. 

ENGLISH SUMMARY:

NASA astronauts Sunita Williams and Butch Wilmore are set to return to Earth after nine months in space. Their spacecraft is expected to land off the Florida coast on Tuesday at 5:57 PM (US time) or Wednesday at 3:30 AM (Indian time)