287 ദിവസം മൈക്രോഗ്രാവിറ്റിയില്‍ ജീവിക്കുക അത്ര എളുപ്പമല്ല. ദീര്‍ഘകാലത്തേക്ക് നീണ്ടുനിന്നേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളാകും ഭൂമിയില്‍ തിരിച്ചെത്തുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും കാത്തിരിക്കുക.സാധാരണ ഒരുയാത്ര കഴിഞ്ഞെത്തുന്നത പോലയല്ല, ബഹിരാകാശ യാത്ര കഴിഞ്ഞ് ഭൂമിയിലേക്ക് തിരികെ എത്തുമ്പോള്‍. ദിവസങ്ങളോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞതിന്‍റെ തിക്തഫലങ്ങള്‍ അവരെ കാത്തിരിക്കുന്നുണ്ടാകും.
ഗുരുതാകര്‍ഷണം ഇല്ലാത്തതിനാല്‍ ബഹിരാകാശത്ത് ശരീരത്തെ താങ്ങി നിര്‍ത്തേണ്ട ആവശ്യകതയില്ല. അതിനാല്‍ കാലിലെയും പേശികളിലെയും ബലം ക്രമാതീതമായി നഷ്ടപ്പെടും. എല്ലുകളുടെ സാന്ദ്രതയ്ക്കും കാര്യമായ കുറവുണ്ടാകും. ശരീരത്തിലെ ദ്രാവകങ്ങള്‍ തലച്ചോറിലേക്ക് പ്രവഹിക്കുന്നതോടെ കാഴ്ചയ്ക്കും ഓര്‍മശക്തി സാരമായ കുറവുണ്ടാകുന്നു. ഹൃദയത്തിന് ശക്തമായ പ്രവര്‍ത്തനം ചെയ്യേണ്ടതില്ലാത്തതിനാല്‍ ഹൃദയത്തിന്‍റെ പേശികളും ദുര്‍ബലമാകുന്നു. ബഹിരാകാശ യാത്രികരുടെ കണ്ണുകള്‍ക്ക് അനുഭവപ്പെടുക വലിയ സമ്മര്‍ദമായിരിക്കും. ഇത് കണ്ണിന്‍റെ ആകൃതി മാറുന്നതിനും ഇടയാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനെല്ലാം പുറമേ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന നാളുകളിലെ മാനസിക സമ്മര്‍ദവും വേറെ. ചുരുക്കി പറഞ്ഞാല്‍ ചുരുങ്ങിയത് സുനിതയും വില്‍മോറും സാധാരണ സ്ഥിതിയിലേക്ക് തിരിച്ചെത്താന്‍ കുറഞ്ഞത് രണ്ട്–മൂന്ന് മാസമെങ്കിലും എടുക്കും.