In this image provided by NASA, a SpaceX capsule floats over the Gulf of Mexico, Tuesday, March 18, 2025, as it lands off the coast of Florida with NASA astronauts Suni Williams, Butch Wilmore and Nick Hague, and Russian cosmonaut Alexander Gorbunov. (Keegan Barber/NASA via AP)
ബഹിരാകാശത്ത് നിന്നും പറന്നെത്തുന്ന സുനിത വില്യംസിനെയും സംഘത്തെയും സ്വീകരിക്കാന്‍ 17 മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിലായിരുന്നു ഭൂമി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30 ഓടെ ഡ്രാഗണ്‍ ഫ്രീഡം പേടകം മെക്സികോ ഉള്‍ക്കടലില്‍ പതിച്ചു. പിന്നാലെ സുനിതയെയും വില്‍മോറിനെയും മറ്റ് രണ്ടുപേരെയും കരയിലേക്ക് എത്തിച്ചു. ചരിത്രം മുഹൂര്‍ത്തം നാസ ലൈവ് സ്ട്രീം ചെയ്തിരുന്നു. ഇത് കാണാന്‍ ഉറക്കമൊഴിഞ്ഞ് കാത്തിരുന്ന മലയാളികളാണ് സോഷ്യല്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. Read Also: ആകാശം സാക്ഷി; വിണ്ണില്‍ നിന്നും മണ്ണ് തൊട്ട് സുനിതയും സംഘവും; സേഫ് ലാന്‍ഡിങ്
screengrab from NASA YT
പച്ചമലയാളത്തില്‍ ലൈവ് സ്ട്രീമിലാകെ കമന്‍റുകള്‍ നിറഞ്ഞു. 'ഒന്ന് കണ്ടിട്ട് വേണം ഉറങ്ങാനെന്നും', അടിച്ചു കേറി വാ വേഗമെന്നും പലരും കുറിച്ചപ്പോള്‍ പ്രാര്‍ഥനകളും നാട്ടിലെ ക്ലബുകളുടെ പേരിലുള്ള ആശംസകളുമായിരുന്നു രസകരമായ കമന്‍റുകള്‍. കാത്തിരുന്ന് ക്ഷമ കെട്ടവര്‍ 'പറപ്പിച്ച് വിട് പാപ്പാ' എന്നും, വിജയകരമായി ലാന്‍ഡ് ചെയ്തതോടെ 'ലൂസടിക്കടാ' എന്നും കമന്‍റുകള്‍ നിറഞ്ഞു. 'വെളുപ്പിനെ വന്നതല്ലേ ഇച്ചിരെ കടുംകാപ്പി എടുക്കട്ടെ' എന്നായിരുന്നു സ്നേഹവും കരുതലും നിറഞ്ഞ മറ്റൊരു അന്വേഷണം. സുനിത വില്യംസ് മടങ്ങി വരുന്നത് കാണാന്‍ കാത്തിരുന്നപ്പോഴും 'പിണറായി രാജിവയ്ക്കണമെന്ന്' ആവശ്യമുയര്‍ത്തിയവരും കുറവല്ല. 'സുനിത വില്യംസ് തിരിച്ചെത്തി, ഇനി എല്ലാവരും പോയി ഉറങ്ങൂവെന്നും അഭിനന്ദനങ്ങളെന്നും ചിലര്‍ കുറിച്ചു.
നാലര ലക്ഷത്തിലേറെപ്പേരാണ് നാസയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ മാത്രം ബഹിരാകാശ യാത്രികര്‍ എത്തുന്ന ദൃശ്യം കണ്ടത്. എട്ടുദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പോയ സംഘം ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് ഭൂമിയിലേക്ക് മടങ്ങിയെത്തിയത്.