2025-first-solar-eclipse-today

TOPICS COVERED

2025ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്. ഭാഗിക സൂര്യഗ്രഹണമായിരിക്കും ഇന്നുണ്ടാവുക. ഇന്ത്യന്‍ സമയം അനുസരിച്ച്  ഇന്ന് ഉച്ചയ്ക്ക് 2.21 ന് ആരംഭിച്ച് വൈകുന്നേരം 6.14 ന് സൂര്യഗ്രഹണം അവസാനിക്കും. മൂന്ന് മണിക്കൂര്‍ 53 മിനുറ്റ് ആയിരിക്കും ഗ്രഹണത്തിന്‍റെ ആകെ ദൈര്‍ഘ്യം.എന്നാല്‍ ഇത് ഇന്ത്യയില്‍ ദൃശ്യമാവില്ല.  നാസയുടെ റിപ്പോര്‍ട്ട് പ്രകാരം തെക്കേ അമേരിക്ക, ഭാഗികമായി വടക്കേ അമേരിക്ക, വടക്കേ ഏഷ്യ, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക, യൂറോപ്പ്, ഉത്തരധ്രുവം, ആർട്ടിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം എന്നിവിടങ്ങളില്‍  ഗ്രഹണം ദൃശ്യമാകും. 

എന്താണ് ഭാഗിക സൂര്യഗ്രഹണം? 

സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുന്നതിനാല്‍ ചന്ദ്രന്‍ സൂര്യരശ്മികളെ തടയുകയും അതിന്‍റെ നിഴല്‍ ഭൂമിയുടെ ചില ഭാഗങ്ങളില്‍ പതിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഭാഗിക സൂര്യ ഗ്രഹണത്തിന്‍റെ സമയത്ത് ചന്ദ്രൻ, സൂര്യൻ, ഭൂമി എന്നിവ പൂർണ്ണമായി നേർരേഖയിൽ വിന്യസിക്കില്ല.അതുകൊണ്ട് തന്നെ ചന്ദ്രന്‍ സൂര്യപ്രതകാശത്തില്‍ നിന്നും പൂര്‍ണമായും ഭൂമിയെ മറക്കില്ല,ചന്ദ്രന്‍റെ പുറം ഭാഗമായ പെനംബ്ര  മാത്രമേ ഭൂമിയില്‍ പതിക്കുകയുള്ളൂ.. പൂര്‍ണമായും നിഴല്‍ ഭൂമിയില്‍ പതിക്കില്ല.

ഭാഗിക സൂര്യഗ്രഹണം സൂര്യന്‍ രണ്ടുതവണ ഉദിച്ച പ്രതീതി ഉണ്ടാക്കുന്നു. ഗ്രഹണസമയത്ത് സൂര്യപ്രകാശം നിറം മങ്ങുകയും പിന്നീട് ചന്ദ്രന്‍ നീങ്ങുമ്പോള്‍ വീണ്ടും ഭൂമിയില്‍ പ്രകാശം പതിക്കുകയും ചെയ്യുന്നു, അത്കൊണ്ട് തന്നെ ഇത് രണ്ടുതവണ സൂര്യന്‍ ഉദിച്ച പ്രതീതി ഉണ്ടാക്കും.  സൂര്യഗ്രഹണം കാണാന്‍ സാധിക്കാത്തവര്‍ക്ക് നാസയുടെയും ഐ.എസ്.ആര്‍.ഒയുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ലൈവ് സ്ട്രീമിങ് കാണാന്‍ സാധിക്കും.

ENGLISH SUMMARY:

The first solar eclipse of 2025 occurs today as a partial solar eclipse. It begins at 2:21 PM IST and ends at 6:14 PM IST, lasting 3 hours and 53 minutes. However, it will not be visible in India. According to NASA, the eclipse can be seen from South America, parts of North America, Northern Asia, Northwestern Africa, Europe, the North Pole, the Arctic Ocean, and the Atlantic Ocean.