reels-whatsapp

റീല്‍സ് കാണാന്‍ കയറുമ്പോള്‍ 'ഇന്‍സ്റ്റഗ്രാമിലിങ്ങനെ 'പച്ച' കത്തിച്ചിരിക്കുകയാണല്ലോ' എന്ന് നിരന്തരം പരാതി കേള്‍ക്കുന്നുണ്ടോ? ആ റീല്‍സെല്ലാം ഇനി മുതല്‍ വാട്സാപ്പില്‍ കിട്ടിയാലോ? അതെങ്ങനെ കിട്ടുമെന്നാണോ ചിന്തിക്കുന്നത്. വാട്ട്സാപ്പില്‍ ഇപ്പോൾ ഇന്‍സ്റ്റഗ്രാം റീൽസ് നേരിട്ട് ആക്‌സസ് ചെയ്യാനുള്ള ഫീച്ചർ ലഭ്യമല്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് റീല്‍സ് ആസ്വദിക്കാന്‍ ഒരു എളുപ്പവഴിയുണ്ട്.

വാട്സാപ്പും ഇന്‍സ്റ്റഗ്രാമും മെറ്റയുടേതാണെന്നറിയാമല്ലോ. വാട്സാപ്പ് ഒരു മെസേജിങ് ആപ്ലിക്കേഷനും ഇന്‍സ്റ്റഗ്രാം ഫോട്ടോ–വിഡിയോ ഷെയറിങ് ആപ്പുമാണ്. ഇന്‍സ്റ്റഗ്രാമിലെ സ്റ്റോറി ഫീച്ചറും സ്റ്റോറി ലൈക്ക് ബട്ടണുമടക്കം പല ഫീച്ചറുകളും മെറ്റ വാട്സാപ്പിലേക്ക് കൊണ്ടുവന്നിരുന്നു. സ്റ്റോറി മെന്‍ഷന്‍ ഫീച്ചര്‍ ഉടന്‍ വരുമെന്നാണ് പുതിയ അപ്ഡേറ്റ്. എന്നാല്‍ ഇൻസ്റ്റാഗ്രാമിൽ ഉള്ള റീല്‍സ് ഫീച്ചര്‍ വാട്സാപ്പിൽ ഇല്ല. ഉടനെയൊന്നും വാട്സാപ്പില്‍ റീല്‍സ് ഫീച്ചര്‍ അവതരിപ്പിക്കാനും സാധ്യതയില്ല.

കാര്യം അങ്ങനെയാണെങ്കിലും കുറച്ച് 'വളഞ്ഞ' വഴിയിലൂടെ വാട്സാപ്പില്‍ നമുക്ക് റീല്‍ കാണാം. ആദ്യം ആൻഡ്രോയ്ഡ് അല്ലെങ്കില്‍ ഐഫോണിലെ വാട്സാപ്പ് ആപ്ലിക്കേഷൻ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. വാട്ട്സ്ആപ്പിന്റെ പ്രധാന സ്ക്രീനിൽ, ചാറ്റ് ലിസ്റ്റിന് മുകളിൽ ഉള്ള അനിമേറ്റഡ് ചുവപ്പ് കലര്‍ന്ന നീല വൃത്തം പോലെ കാണപ്പെടുന്ന മെറ്റാ എഐ ഐക്കൺ കണ്ടെത്തുക. ഈ ഐക്കണിൽ ടാപ്പ് ചെയ്യുക. അപ്പോള്‍ Meta AI ചാറ്റ്‌ബോട്ട് ഇന്റർഫേസ് സ്ക്രീനിൽ പ്രത്യക്ഷപ്പെടും, താഴെ ഒരു ടെക്സ്റ്റ് ഇൻപുട്ട് ബോക്സ് കാണാം, ഇവിടെ "Show me Instagram reels" എന്ന ടെക്സ്റ്റ് പ്രോംപ്റ്റ് ചാറ്റ് ബോട്ടിന് നല്‍കുക. വാട്സാപ്പ് ഉടന്‍ റീലുകള്‍ കാണിക്കും. ഉപഭോക്താക്കള്‍ക്ക് ടാപ്പ് ചെയ്ത് ഓരോന്നായി കാണാനും സാധിക്കും. റീല്‍സ് ഇൻസ്റ്റാഗ്രാമിൽ സ്‌ക്രോൾ ചെയ്യുന്നത് പോലെ കാണാൻ കഴിയില്ല. മാത്രവുമല്ല, നിലവില്‍ കുറച്ച് റീലുകൾക്ക് മാത്രമാണ് ആക്സസ് ഉള്ളത്.

ENGLISH SUMMARY:

want to enjoy instagram reels on whatsapp here is the steps