യൂട്യൂബ് വിഡിയോകളില്‍ ആളെ കൂട്ടുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്നതോ 'ഞെട്ടിക്കുന്നതോ' ആയ തലക്കെട്ടും തംമ്പ്നെയിലിലും നൽകുന്നതിനെതിരെ കര്‍ശന നടപടിയിലേക്ക് കടക്കുകയാണ് യൂട്യബ്. വിഡിയോയിൽ അധികം പ്രാധാന്യം നൽകാത്ത വിവരങ്ങൾ തംബ്നെയിലുകള്‍ ഉപയോഗിച്ചാല്‍ കർശനമായ നടപടികളെടുക്കും. ഇത്തരം വിഡിയോകള്‍ വിഡിയോകൾ നീക്കം ചെയ്യുമെന്നാണ് യുട്യൂബ് ബ്ലോഗ് പോസ്റ്റിൽ അറിയിച്ചിരിക്കുന്നത്.
യൂട്യൂബ് ചാനലുകള്‍ക്ക് ഇനി ഉപഭോക്താക്കളെ പറ്റിക്കാനാകില്ലെന്ന് സാരം. വിഡിയോകൾ കാണണമെന്നാഗ്രഹിച്ചു വരുന്നവർക്ക് ആ ഉള്ളടക്കം തന്നെയായിരിക്കണം ലഭ്യമാക്കേണ്ടതെന്ന് യുട്യൂബ് പറയുന്നു. ബ്രേക്കിങ് ന്യൂസ് അല്ലെങ്കിൽ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളുന്ന യുട്യൂബ് വിഡിയോകൾ സ്കാനറിന് കീഴിൽ വരുമെന്ന് പ്ലാറ്റ്ഫോം അറിയിച്ചു.
അതേസമയം, നയം മാറ്റവുമായി പൊരുത്തപ്പെടാൻ ഉപയോക്താക്കൾക്ക് സമയം നൽകാന്‍ യൂട്യൂബ് തയ്യാറാണ്. ആദ്യഘട്ടത്തില്‍ ഘട്ടം ലംഘിച്ച് വിഡിയോ പോസ്റ്റ് ചെയ്ത ചാനലിനെതിരെ സ്ട്രൈക്ക് ഉണ്ടാകില്ല. അതേസമയം ഉപയോക്താക്കൾക്ക് അവരുടെ ഉള്ളടക്കം നീക്കം ചെയ്യുന്നതിനും അത് പുനഃസ്ഥാപിക്കുന്നതിനും അപ്പീൽ നൽകുന്നതിനുമൊക്കെയായി എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് പ്ലാറ്റ്ഫോം വ്യക്തമായി വിശദീകരിച്ചിട്ടില്ല.