ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിട്ട എല്ലാ സ്റ്റോറിയും കണ്ടുതീരാറുണ്ടോ? ഇല്ലെന്നായിരിക്കും മറുപടി. എന്നാല്‍ മിസായ സ്റ്റോറി കണ്ടെത്താന്‍ ഇന്‍സ്റ്റഗ്രാം തന്നെ സഹായിച്ചാലോ? മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ, വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം 'അണ്‍സീന്‍ സ്റ്റോറി ഹൈലൈറ്റ്സ്' എന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉപഭോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കള്‍ പോസ്റ്റ് ചെയ്ത് സ്റ്റോറികള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും കാണാന്‍ അവസരം നല്‍കുക എന്നതാണ് ലക്ഷ്യം. പരസ്പരം ഫോളോ ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ പ്രത്യേക ഐക്കണ്‍ കാണാന്‍ സാധിക്കുകയുള്ളൂ. ഇന്‍സ്റ്റഗ്രാം ആപ്പിനുമുകളിലെ സ്റ്റോറി ഏരിയയിലെ അവസാന ഭാഗത്ത് ഒരു പ്രത്യേക വിഭാഗമായാണ് ഇത് കാണപ്പെടുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്‍സ്റ്റഗ്രാമില്‍ എല്ലാവരും റീല്‍സിന്‍റേയും പരസ്യങ്ങളുടെയും പുറകെപോകുന്നതുകൊണ്ട് തന്നെ സ്റ്റോറികള്‍ മിസാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈയൊരു ഫീച്ചര്‍ വരുന്നതോടുകൂടെ സ്റ്റോറീസിന്‍റെ അവസാന ഭാഗത്ത് ആ പ്രസ്തുത സ്റ്റോറി കാണാന്‍ സാധിക്കും.അതേ സമയം
'അണ്‍സീന്‍ സ്റ്റോറി ഹൈലൈറ്റ്സി'ല്‍ 24 മണിക്കൂറിനകം അപ്രത്യക്ഷമാകുന്ന സ്റ്റോറികള്‍ കാണിക്കില്ല. എന്നാല്‍ സുഹൃത്തുക്കള്‍ സ്റ്റോറി ഹൈലൈറ്റായി സെറ്റ് ചെയ്തുവെയ്ക്കുന്ന സ്റ്റോറികള്‍ കാണാനും സാധിക്കും.
ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ ആഴ്‌ചയിലെ കാണാന്‍ വിട്ടുപോയ സ്റ്റോറി ഹൈലൈറ്റുകൾ കാണാൻ കഴിയുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാല്‍ എല്ലാ സ്റ്റോറികളും കണ്ട് തീര്‍ന്നാല്‍ മാത്രമേ ഇത് കാണാന്‍ സാധിക്കൂ.ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഒരുപാട് ഫോളോവേഴ്സ് ഉണ്ടായിരിക്കുകയും സ്റ്റോറീസ് വിഭാഗത്തിന്‍റെ അവസാനത്തിൽ എത്താതിരിക്കുകയും ചെയ്താൽ മിസ് ആയ സ്റ്റോറികള്‍ കാണാന്‍ സാധിക്കില്ല.