വാട്സാപില്‍ വിഡിയോ കോള്‍ എഫക്റ്റ് അപ്ഡേറ്റ് റിലീസ് ചെയ്തപ്പോള്‍ തന്നെ ചര്‍ച്ചയായിരുന്നു.എന്നാല്‍ ആപ്പിള്‍ ഉപഭോക്താക്കള്‍ക്കായി കുറച്ചുകൂടെ എഫക്റ്റുകള്‍ ഉള്‍പ്പെടുന്ന അപ്ഡേറ്റ് പുറത്തിരക്കിയിരിക്കുകയാണ് വാട്സാപിപ്പോള്‍. പുതുതായി കുറച്ച് ക്യാമറ എഫക്റ്റുകളും ഫില്‍റ്റേഴ്സുമാണ് അപ്ഡേറ്റിനൊപ്പം റിലീസ് ചെയ്തിട്ടുള്ളത്. ഇത് മൊത്തത്തില്‍ ഉപഭോക്താക്കള്‍ക്ക് ഓഗ്മെന്‍റഡ് റിയാലിറ്റി അനുഭവം സമ്മാനിക്കും. വാട്സാപ്പില്‍ ക്യാമറ തുറക്കുമ്പോള്‍ തന്നെ ഈ എഫക്റ്റുകള്‍ ആക്സസ് ചെയ്യാന് സാധിക്കുമെന്നതാണ് ഈ അപ്ഡേറ്റിന്‍റെ പ്രത്യേകത.

ഐഫോണില്‍ 24.25.93 എന്ന വേര്‍ഷനിലുള്ള അപ്ഡേറ്റിലാണ് ഈ ഫീച്ചറുകളുള്ളത്.ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്തവര്‍ക്ക് ക്യാമറ ഓപ്ഷന്‍ എടുക്കുമ്പോള്‍ ഗ്യാലറി ബട്ടണിന് അടുത്തായി ഒരു വാന്‍ഡ് ഐക്കണ്‍ കാണാന്‍ സാധിക്കും.ഇതുകൂടാതെ, വിഡിയോ റെക്കോർഡിംഗ് സമയത്ത് വ്യത്യസ്തമായ ബാക്ക്ഗ്രൗണ്ടുകള്‍ ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കുന്ന മറ്റൊരു ഫീച്ചര്‍ കൂടെയുണ്ട്. നിങ്ങൾക്ക് ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ആയി കാണണമെങ്കില്‍ അല്ലെങ്കിൽ ഒരു ക്രിയേറ്റീവ് ബാക്ക്ഗ്രൗണ്ട് ചേർക്കണമെങ്കില്‍  നിരവധി ഓപ്ഷനുകൾ ഉണ്ട്. വീഡിയോ കളർ ടോണുകൾ മാറ്റാനുള്ള ഫീച്ചറുകള്‍ വിഡിയോ കോളുകള്‍ കൂടുതല്‍ മനോഹരമാക്കുന്നു. 

പുതിയ ഫീച്ചറുകൾ എങ്ങനെ ഉപയോഗിക്കാം

വാട്സാപ്പില്‍ ക്യാമറ തുറക്കുക. ഇടതുവശത്തെ വാന്‍ഡ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. . കോണ്‍ഫെറ്റി, സ്പാര്‍ക്കിള്‍സ്, അണ്ടര്‍ വാട്ടര്‍ ഇല്യൂഷന്‍സ്, സ്റ്റാറി സ്കൈസ്, കരോക്കെ മോഡ് തുടങ്ങി വിവിധ എ.ആര്‍ എഫക്ടുകള്‍ കാണാന്‍ സാധിക്കും. ബാക്ക് ഗ്രൗണ്ടുകള്‍ മാറ്റാന്‍ ഇഷ്ടമുള്ള തീം സെലക്ട് ചെയ്യാം. വിഡിയോ കോള്‍ ചെയ്യുമ്പോള്‍ ബാക്ക് ഗ്രൗണ്ട് ബ്ലര്‍ ചെയ്യുകയോ ക്രിയേറ്റീവായ ബാക്ക് ഗ്രൗണ്ടുകള്‍ ഉപയോഗിക്കുകയോ ചെയ്യാം.ഇതിനുപുറമെ ആപ്പിളില്‍ ഡോക്യുമെന്‍റ് സ്കാനിങ് ടൂള്‍ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കാന്‍ ഡോക്യുമെന്‍റ്  ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് കൃത്യമായ രീതിയിൽ ഫിസിക്കൽ ഡോക്യുമെന്റുകൾ ഡിജിറ്റൈസ് ചെയ്യാനും ഷെയർ ചെയ്യാനും കഴിയും. കളര്‍, ഗ്രേ സ്കെയില്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് തുടങ്ങി ഫില്‍റ്ററുകള്‍ ഉപയോഗിച്ച് അത്യാവശ്യം എഡിറ്റുകള്‍ ചെയ്യാനും ഈ ഫീച്ചറില്‍ പറ്റും. സ്കാന്‍ ചെയ്യാനും ഡിജിറ്റൈസ് ചെയ്യാനും തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വേണ്ട എന്നതാണ് പ്രധാന കാര്യം

ENGLISH SUMMARY:

whatsapp rolls out camera effects and filters for iphone users how to use