reverse-image-search

സോഷ്യല്‍മീഡിയയിലുടെ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ക്ക് കയ്യും കണക്കുമില്ല. ഇതിനൊരു അറുതി വരുത്താന്‍ ഒരുങ്ങുകയാണ് വാട്സ് ആപ്പ്. ആപ്പില്‍ സുഹൃത്തുക്കളോ മറ്റുള്ളവരോ അയക്കുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ പരിശോധിക്കാന്‍ ഇതിലൂടെ സാധിക്കും. ഗൂഗിളിന്‍റെ സഹായത്തോടെയാണ് വാട്സ് ആപ്പ് ഈ ഫീച്ചര്‍ നടപ്പിലാക്കുന്നത്. വാട്സ് ആപ്പ് വെബിലാണ് ഈ പുതിയ ഫീച്ചര്‍ ലഭിക്കുക.

വാട്ട്‌സ് ആപ്പ് ആൻഡ്രോയിഡ് ബീറ്റ ആപ്ലിക്കേഷനിലാണ് ഈ ഫീച്ചര്‍ ആദ്യമായി ലഭ്യമാക്കിയത്. റിപ്പോർട്ടുകള്‍ അനുസരിച്ച് വാട്സ് ആപ്പ് യൂസേഴ്സിന് ലഭിക്കുന്ന ചിത്രങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണോ അതോ എഡിറ്റ് ചെയ്തതാണോ എന്നെല്ലാം ഗൂഗിളിന്‍റെ സഹായത്തോടെ പരിശോധിക്കും. ഇതൊരുപരിധി വരെ തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യപ്പെടുന്നത് തടയും. ചിത്രം പരിശോധിക്കാന്‍ ഡൗൺലോഡ് ചെയ്യേണ്ടതില്ല എന്നതാണ് പ്രധാന കാര്യം. വെബ് ആപ്ലിക്കേഷനില്‍ നിന്നുതന്നെ പരിശോധിക്കാന്‍ സാധിക്കും. ഇതിനായി ഒരു ഷോര്‍ട്ട്കട്ട് ഉണ്ടായിരിക്കും.വാട്സ് ആപ്പ് വെബിൽ ചിത്രം തിരയാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്തതിന് ശേഷം, ഉപഭോക്താവിന്‍റെ സമ്മതത്തോടെ വാട്ട്‌സ് ആപ്പ് പ്രസ്തുത ചിത്രം ഗൂഗിളിലേക്ക് അപ്‌ലോഡ് ചെയ്യുകയും റിവേഴ്സ് ഇമേജ് സേര്‍ച്ച് പ്രക്രിയ ഡിഫോള്‍ട്ട് ബ്രൗസറില്‍ തുടങ്ങുകയും ചെയ്യും. , മുഴുവൻ റിവേഴ്സ് ഇമേജ് സേര്‍ച്ച് പ്രക്രിയയും കൈകാര്യം ചെയ്യുക ഗൂഗിളായിരിക്കും. വാട്ട്‌സ്ആപ്പിന് ചിത്രത്തിന്‍റെ കണ്ടന്‍റിലേക്ക് ആക്സസ് ഉണ്ടായിരിക്കില്ല.

വാട്സ് ആപ്പ് ഈയിടെ ഡോക്യുമെന്‍റുകള്‍ സ്കാന്‍ ചെയ്യാനായി ഇന്‍ ആപ്പ് സ്കാനിങ് ഓപ്ഷനുമായി രംഗത്തെത്തിയിരുന്നു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സഹായമില്ലാതെ തന്നെ നേരിട്ട് വാട്സ് ആപ്പിലുടെ ഡോക്യുമെന്‍റുകള്‍ സ്കാന്‍ ചെയ്യാനും ഷെയര്‍ ചെയ്യാനും സാധിക്കും.ഇപ്പോള്‍ ഈ ഫീച്ചര്‍ ആപ്പിള്‍ യൂസേഴ്സിന് മാത്രമാണ് ലഭിക്കുന്നത്. കേവലം ആശയവിനിമയത്തില്‍ മാത്രം ഒതുങ്ങാതെ ഡോക്യുമെന്‍റുകള്‍ ഷെയര്‍ ചെയ്യാനും കൂടെയുള്ള സംവിധാനമായി വാട്സാആപ്പിനെ മാറ്റുന്നതിന്‍റെ ഭാഗമായാണ് ഇത്തരം പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുന്നതെന്നാണ് ടെക് വിദഗ്ധര്‍ അവകാശപ്പെടുന്നത്. ചാറ്റിലെ ഡോക്യുമെന്‍റ് ഷെയര്‍ മെനു എടുത്താല്‍ ഉപഭോക്താക്കള്‍ക്ക് സ്കാന്‍ ഓപ്ഷന്‍ കാണാന്‍ സാധിക്കും. ഇത് ക്യാമറ ഓണാക്കും. ഡോക്യുമെന്‍റിന്‍റെ ഫോട്ടോ എടുത്താലുടന്‍ പ്രിവ്യൂ കാണാനും വേണ്ട എഡിറ്റുകള്‍ വരുത്താനുമുള്ള സൗകര്യവുമുണ്ട്. ആപ്പ് ഓട്ടോമാറ്റിക്കായി മാര്‍ജിനുകള്‍ സെറ്റ് ചെയ്യുന്നതുകൊണ്ട് ഉപഭോക്താവിന്‍റെ ജോലി കുറയുന്നു.

ENGLISH SUMMARY:

whatsapp web to soon get reverse image search feature heres how it will work