ഗൂഗിളിന്‍റെ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ യുട്യൂബ് പുതിയ പ്ലെ സംതിങ് ഫീച്ചറിന്‍റെ ടെസ്റ്റിങിലാണ്. ഈ ഫീച്ചര്‍ യൂട്യൂബിലെ സജസ്റ്റ് ചെയ്ത വിഡിയോകള്‍ പ്ലെ ചെയ്യാന്‍ സഹായിക്കും. 9To5Google ന്‍റെ റിപ്പോർട്ട് പ്രകാരം ആന്‍ഡ്രോയിഡിലെ യൂട്യൂബ് ആപ്പിന്‍റെ ബീറ്റ വേര്‍ഷനില്‍ പ്ലെ സംതിങ് ഓപ്ഷന്‍ ഫ്ലോട്ടിങ് ആക്ഷന്‍ ബട്ടന്‍റെ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
പ്ലെ സംതിങ് ബട്ടൺ യൂട്യൂബ് ആപ്പ് തുറക്കുമ്പോള്‍ മിനിമസൈഡ് വിഡിയോ പ്ലെയര്‍ ഓപ്ഷന്‍റെ സ്ഥാനത്തായിരിക്കും കാണാനാകുക. ഈ ബട്ടൺ അമർത്തിയാൽ യൂട്യൂബ് ഉപഭോക്താവിന്റെ താല്‍പര്യവും ഇഷ്ടവും പരിഗണിച്ച് ഒരു വീഡിയോ തിരഞ്ഞെടുക്കുകയും അത് പ്ലെ ചെയ്യാന്‍ ആരംഭിക്കുകയും ചെയ്യും. വീഡിയോ പ്ലെയര്‍ പോര്‍ട്ട്രൈറ്റ് മോഡില്‍ ആയിരിക്കും പ്രദർശിപ്പിക്കുക. ലൈക്ക്, ഡിസ്ലൈക്ക്, കമന്‍റ്, ഷെയര്‍ ബട്ടണുകൾ സ്ക്രീനിന്‍റെ വലതുവശത്തായാണ് കാണപ്പെടുക. യൂട്യൂബ് ഷോർട്ട്സിന് സമാനമായ വിഡിയോ പ്ലെയര്‍ ആയി തോന്നുമെങ്കിലും പ്ലെ സംതിങ് ബട്ടണ്‍ ഉപയോഗിച്ച് സാധാരണ യൂട്യൂബ് വീഡിയോകളും അതേ പോര്‍ട്രൈറ്റില്‍ പ്ലേ ചെയ്യുന്നു.ആക്ടീവായ അല്ലെങ്കില്‍ മിനിമൈസ് ചെയ്ത വീഡിയോ പ്ലെയർ ഉണ്ടെങ്കിൽ പ്ലെ സംതിങ് ഫ്ലോട്ടിങ് ബട്ടണ്‍ ആക്സസ് ചെയ്യാന്‍ കഴിയില്ല.
യൂട്യൂബ് ഷോര്‍ട്സിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് ലൈസൻസുള്ള ഓഡിയോ ട്രാക്കുകൾ "റീസ്റ്റൈൽ" ചെയ്യാൻ ക്രിയേറ്റേഴിസിനെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ പരീക്ഷിക്കുകയാണെന്ന് യൂട്യൂബ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. പരീക്ഷണാര്‍ഥത്തില്‍ നടപ്പിലാക്കുന്ന ഈ "റീസ്റ്റൈൽ" ഓപ്ഷൻ യുട്യൂബിന്‍റെ തന്നെ ഡ്രീം ട്രാക്ക് സംരംഭത്തിന്‍റെ ഭാഗമാണ്, കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ക്രിയേറ്റേഴ്സിന് മാത്രമേ ഇത് ലഭ്യമാവുകയുള്ളൂ.അതും പരിമിതമായ ഗാനങ്ങള്‍ മാത്രം.
ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന ക്രിയേറ്റേഴ്സിന് അനുയോജ്യമായ പാട്ടുകൾ തിരഞ്ഞെടുക്കാനും, അത് എങ്ങനെ മാറ്റണം എന്ന് നിർദ്ദേശിക്കാനും കഴിയും. അതിനുശേഷം, എ.ഐ 30 സെക്കൻഡ് സൗണ്ട്ട്രാക്ക് നിർമ്മിച്ച് യൂട്യൂബ് ഷോര്‍ട്സിന് അനുയോജ്യമായി രീതിയിലേക്ക് മാറ്റും. ഉദാഹരണത്തിന് . ഒരു ക്രിയേറ്റര്‍ പാട്ടിന്റെ ജോണര്‍ മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ, "റീസ്റ്റൈല്‍ ദിസ് ട്രാക്ക്" എന്ന കമാന്‍ഡ് എഐ-യോട് പറയാം. ഈ ഫീച്ചർ പാട്ടിന്റെ അടിസ്ഥാന സ്വഭാവങ്ങള്‍ (വോകൽസ്, ലിറിക്സ്) നിലനിർത്തി, സംഗീതത്തെ റീ ഇമാജിന്‍ ചെയ്ത് ഒരു സൗണ്ട് ട്രാക്ക് സൃഷ്ടിക്കും.