ആദ്യം സ്റ്റാറ്റസ് ഓപ്ഷന്‍, പിന്നെ മെന്‍ഷനിങ്, ഇപ്പോഴിതാ മ്യൂസികും... വാട്സാപ് ഉപഭോക്താക്കളുടെ വലിയ ഒരു ധര്‍മസങ്കടത്തിന് പരിഹാരമായിരിക്കുകയാണ്.ഇനി മുതല്‍ ഇന്‍സ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും പോലെ തന്നെ വാട്സാപിലും സ്റ്റാറ്റസ് ഇടുമ്പോള്‍ മ്യൂസിക് ബീറ്റോ പാട്ടോ ചേര്‍ക്കാന്‍ കഴിയും. ഇതുവരെയും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും മ്യൂസിക് ആഡ് ചെയ്ത് ഇട്ട സ്റ്റോറികള്‍ സേവ് ചെയ്തായിരുന്നു വാട്സാപില്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നത് ഇനി അതിന്‍റെ ആവശ്യമില്ല.
വാട്സാപിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന അപ്ഡേറ്റില്‍ ഉപഭോക്താക്കള്‍ക്ക് പ്ലാറ്റ്ഫോമില്‍ നിന്ന് നേരിട്ട് മ്യൂസിക് ബീറ്റോ പാട്ടോ ചേര്‍ക്കാന്‍ കഴിയും. ഇന്‍സ്റ്റഗ്രാമിന് സമാനമായി മ്യൂസിക് ലൈബ്രററിയുടെ ആക്സസ് ലഭിക്കുമെന്നാണ് പ്രമുഖ ടെക് ചാനലായ WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംഭവിക്കുന്നതോടുകൂടെ ഇഷ്ടപ്പെട്ട സ്റ്റാറ്റസുകളില്‍ പാട്ട് ചേര്‍ക്കാന്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെയും ആശ്രയിക്കേണ്ടി വരില്ല.
വാട്സാപില്‍ സ്റ്റാറ്റസ് ഓപ്ഷനിലാണ് മ്യൂസിക് ചേര്‍ക്കാനുള്ള ഐക്കണ്‍ കാണാനുക.ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മ്യൂസിക് ലൈബ്രററി ഓപ്പണ്‍ ആവുകയും അതില്‍ നിന്നും ആവശ്യമുള്ള പാട്ടോ മ്യൂസിക് ബീറ്റോ തിരഞ്ഞെടുത്ത് സ്റ്റാറ്റസിനൊപ്പം ചേര്‍ക്കാനും പറ്റും.നിലവില്‍ ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും തിരഞ്ഞെടുത്ത വാട്സാപ് ഉപഭോക്താക്കള്‍ക്ക് ബീറ്റ ഓപ്ഷനായി ഈ ഫീച്ചര്‍ ലഭിക്കുന്നുണ്ട്.ഫോട്ടോകളില്‍ 15 സെക്കന്‍റും വിഡിയോകളില്‍ ഒരു മിനുറ്റ് ദൈര്‍ഘ്യവുമുള്ള മ്യൂസിക് ബീറ്റുകള്‍ ഉപയോഗിക്കാം. ഇന്‍സ്റ്റഗ്രാമിന് സമാനമായി സ്റ്റാറ്റസ് കാണുന്നവര്‍ക്ക് സ്റ്റാറ്റസിനൊപ്പം ചേര്‍ക്കുന്ന ഗാനത്തിന്‍റെയും ആ ട്രാക്ക് വരുന്ന ആൽബത്തിന്റെയും പാടിയ വ്യക്തിയുടെയോ സംഗീത സംവിധായകന്റെയോ പേരും കാണാൻ സാധിക്കും. ഇതിൽ ടാപ്പ് ചെയ്താൽ വാട്സാപ്പില്‍ നിന്നുതന്നെ ഗാനം ഫീച്ചർ ചെയ്ത കലാകാരന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലേക്ക് എത്താനും സാധിക്കും.
ഈയടുത്തായി വാട്സാപ് പുറത്തിറക്കുന്ന അപ്ഡേറ്റുകളെല്ലാം തന്നെ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.സ്റ്റാറ്റസുകളില്‍ കോണ്ടാക്ടിലുള്ളവരെ മെന്‍ഷന്‍ ചെയ്യാനുള്ള ഓപ്ഷനും ഡോക്യുമെന്‍റ് സ്കാനിങ് ഓപ്ഷനും ഉപഭോക്താക്കള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും വാട്സാപ് ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്തവരില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്കാണ് ആദ്യ ഘട്ടത്തിൽ വാട്സാപ്പിലെ മ്യൂസിക് ഓപ്ഷന്‍ ഉപയോഗിക്കാൻ സാധിക്കുക. ഉടനെ തന്നെ മുഴുവൻ ഉപഭോക്താക്കൾക്കും ഈ സേവനം ലഭ്യമാകും.