TOPICS COVERED

അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്ലാറ്റ്‌ഫോമിലൂടെ ടെലികോം പ്രവര്‍ത്തനങ്ങളെ വിപ്ലാവാത്മകമായ രീതിയില്‍ മാറ്റിമറിക്കുന്ന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ജിയോ, എഎംഡി, സിസ്‌കോ, നോക്കിയ തുടങ്ങിയ ആഗോള വമ്പന്മാര്‍. ബാഴ്‌സിലോണയില്‍ നടക്കുന്ന 2025 വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിലാണ് ഓപ്പണ്‍ ടെലികോം എഐ പ്ലാറ്റ്‌ഫോം പദ്ധതി ജിയോ ഉള്‍പ്പടെയുള്ള ആഗോള ടെലികോം കമ്പനികള്‍ ചേര്‍ന്ന് അവതരിപ്പിച്ചിരിക്കുന്നത്.

എഎംഡിയുടെ കംപ്യൂട്ടിംഗ് മികവുമായി ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ സംയോജിപ്പിച്ച്, വിവിധ സംവിധാനങ്ങളുമായി കൂട്ടിയോജിപ്പിക്കുന്ന തരത്തിലാണ് പ്ലാറ്റ്‌ഫോം നിര്‍മ്മിച്ചിരിക്കുന്നത്. ഡിജിറ്റല്‍ സേവനങ്ങള്‍ക്കുള്ള സെന്‍ട്രല്‍ ഇന്റലിജന്‍സ് ലെയര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് പുതിയ എഐ പ്ലാറ്റ്‌ഫോം. വലുതും ചെറുതുമായ ഭാഷാ മോഡലുകള്‍, മെഷീന്‍ ലേണിങ് ടെക്‌നിക്കുകള്‍, നെറ്റ്​വർക്കിങ് മാനേജ്മെന്റിനും ഓപ്പറേഷനുകള്‍ക്കുമായി എന്‍ഡ്-ടു-എന്‍ഡ് ഇന്റലിജന്‍സ് നല്‍കുന്നതിന് ഏജന്റ് എഐ ടൂളുകള്‍ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നു ഈ പ്ലാറ്റ്‌ഫോം. 

Also Read; വാട്സാപ് മറ്റൊരാള്‍ ഉപയോഗിക്കുന്നുണ്ടോ? ഇങ്ങനെ കണ്ടെത്താം

ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡുമായും നോക്കിയയുമായും സഹകരിച്ച് എഐ ഉപയോഗപ്പെടുത്തി ടെലികോം നെറ്റ് വര്‍ക്കുകളെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റി മറിക്കുന്നതാണ് ഈ പദ്ധതിയെന്ന് സിസ്‌കോ ചെയര്‍ ആന്‍ഡ് സിഇഒ ചക്ക് റോബിന്‍സ് വ്യക്തമാക്കി.റാന്‍, കോര്‍, ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് തുടങ്ങി നിരവധി മേഖലകളില്‍ വിശ്വാസ്യതയാര്‍ന്ന ലീഡര്‍ഷിപ്പാണ് നോക്കിയയ്ക്കുള്ളതെന്നും പുതിയ പദ്ധതിയിലും ഇത് പ്രതിഫലിക്കുമെന്നും നോക്കിയ സിഇഒയും പ്രസിഡന്റുമായ പെക്ക ലന്‍ഡ്മാര്‍ക്ക് പറഞ്ഞു.

ഓപ്പറേറ്റര്‍മാരെയും സേവന ദാതാക്കളെയും റിയല്‍ വേള്‍ഡ്, എഐ അധിഷ്ഠിത പരിഹാരങ്ങള്‍ ഉപയോഗിച്ച് പിന്തുണയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ടെലികോം എഐ പ്ലാറ്റ്ഫോം അഭൂതപൂര്‍വമായ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. ബിസിനസിന് സുരക്ഷ പ്രദാനം ചെയ്യുന്നതിനോടൊപ്പം ശേഷി വര്‍ധിപ്പിക്കാനും പുതിയ വരുമാന അവസരങ്ങള്‍ കണ്ടെത്തുന്നതിനും ഇത് സഹായിക്കും.

ENGLISH SUMMARY:

Global telecom giants, including Jio, AMD, Cisco, and Nokia, have unveiled a revolutionary AI-powered platform to transform telecom operations. The Open Telecom AI Platform was introduced at the 2025 World Mobile Congress in Barcelona, marking a significant leap in the industry's technological advancements.