mars-sulfur

Image Credit: twitter.com/NASA

TOPICS COVERED

ചൊവ്വയില്‍ ശുദ്ധമായ സള്‍ഫര്‍ ക്രിസ്റ്റലുകളുടെ സാന്നിധ്യം കണ്ടെത്തി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചൊവ്വാ ഗവേഷണത്തിന്‍റെ ഭാഗമായി മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ എന്ന പര്യവേക്ഷണ പേടകമാണ് മഞ്ഞക്കല്ലുകളുടെ രൂപത്തിലുളള ക്രിസ്റ്റല്‍ സാന്നിധ്യം കണ്ടെത്തിയത്. ചൊവ്വയില്‍ ആദ്യമായാണ് ഇത്തരം ഒരുകണ്ടെത്തല്‍. ശുദ്ധമായ സള്‍ഫളാണ് പാറക്കല്ലുകള്‍ പോലെ മഞ്ഞനിറത്തില്‍ കാണപ്പെട്ടതെന്ന് നാസ സ്ഥിരീകരിച്ചു.

ഈ ചരിത്ര കണ്ടെത്തലിന്‍റെ സന്തോഷം ചിത്രം സഹിതം പുറത്തുവിട്ടാണ് നാസ പങ്കുവച്ചത്. 2024 മെയ് 30-നാണ് വിണ്ടുകീറിയ ഒരു പാറ ക്യൂരിയോസിറ്റി റോവര്‍ കണ്ടെത്തിയത്. മ‍ഞ്ഞ നിറത്തിലുളള സള്‍ഫര്‍ ക്രിസ്റ്റലുകളാണ് ആ പാറയില്‍ റോവര്‍ കണ്ടെത്തിയത്. 2023 ഒക്ടോബര്‍ മുതല്‍ ഈ മേഖലയില്‍ ക്യൂരിയോസിറ്റി റോവര്‍ പര്യവേഷണം നടത്തിവരികയായിരുന്നു. സള്‍ഫറും മിനറലുകളും ഏറെയുണ്ടെന്ന് കരുതപ്പെടുന്ന ചൊവ്വയിലെ പ്രത്യേക മേഖലകൂടിയാണിത്. 

ചൊവ്വയില്‍ സള്‍ഫേറ്റ് സാന്നിധ്യം മുന്‍പേ സ്ഥിരീകരിക്കപ്പെട്ടതാണെങ്കിലും ശുദ്ധമായ ക്രിസ്റ്റല്‍ രൂപത്തിലുളള സള്‍ഫര്‍ ഇതാദ്യമായാണ് കണ്ടെത്തുന്നത്. നിലവില്‍ കണ്ടെത്തിയിരിക്കുന്ന ക്രിസ്റ്റല്‍ സള്‍ഫറിന് പ്രദേശത്തെ മറ്റ് ധാതുക്കളുമായി ബന്ധമുണ്ടോ എന്ന് നാസ സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വയിലെ പ്രത്യേക പ്രദേശത്ത് പര്യവേക്ഷണം നടത്തുന്നതിനിടെ ക്യൂരിയോസിറ്റി റോവര്‍ കയറിയ പാറ പൊട്ടിച്ചിതറിയപ്പോഴാണ് ക്രിസ്റ്റല്‍ രൂപത്തിലുള്ള സള്‍ഫര്‍ പേടകത്തിലെ ക്യാമറയില്‍ പതിഞ്ഞത്. നിലവില്‍ ഈ ക്രിസ്റ്റല്‍ സള്‍ഫറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും നാസ പുറത്തുവിട്ടിട്ടില്ല.

ENGLISH SUMMARY:

Curiosity rover discovers mysterious crystals on Mars