isro-launch-the-european-space-agencys-proba-3-mission-tomorrow

സൂര്യൻ്റെ പുറംപാളിയെക്കുറിച്ച് പഠിക്കാനുളള യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ പ്രോബ 3 ദൗത്യ പേടകം ഐഎസ്ആർഒ നാളെ വിക്ഷേപിക്കും.വൈകിട്ട്‌ 4:08-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ നിന്നാണ് വിക്ഷേപണം.പി.എസ്.എൽ.വി.-സി 59 റോക്കറ്റിലാണ് വിക്ഷേപിക്കുക.

സൂര്യൻ്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ള തിളച്ചു മറിയുന്ന പ്രഭാവലയമായ കൊറോണയെ കുറിച്ച്‌ പഠിക്കുന്നതിനാണ് പ്രോബ 3 പേടകം രൂപകൽപന ചെയ്തിരിക്കുന്നത്. ഒക്യുൽറ്റർ, കൊറോണഗ്രാഫ് എന്നീ രണ്ട് ഉപഗ്രഹങ്ങൾ ഒരുമിച്ച് വിക്ഷേപിക്കുന്ന ദൗത്യമാണ് പ്രോബ.  550 കിലോയാണ് ഈ ഉപഗ്രഹങ്ങളുടെ ഭാരമെന്നാണ് കണക്കാക്കുന്നത്.

ദൗത്യത്തില്‍ കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച്‌ കൊറോണ എന്ന പ്രഭാവലയത്തെക്കുറിച്ച്‌ പഠിക്കുകയാണ് ചെയ്യുക.

നേരത്തെ പ്രോബ 1 , പ്രോബ 2 ദൗത്യ പേടകങ്ങളും  യൂറോപ്യൻ സ്‌പേസ് ഏജൻസിക്കായി വിക്ഷേപണം നടത്തിയത് ഐഎസ്ആർഒ തന്നെയാണ് . 2001-ലും 2009-ലും ആയിരുന്നു ഈ ദൗത്യങ്ങൾ. 1680 കോടിരൂപ ചെലവുള്ള മൂന്നാം ദൗത്യത്തിന്റെ കാലാവധി രണ്ടുവർഷമാണ്.

ENGLISH SUMMARY:

ISRO launch the European Space Agency's Proba 3 mission tomorrow