TOPICS COVERED

പ്ലസ് ടു ക്ളാസുകള്‍ തുടങ്ങി. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അടുത്ത ആശങ്ക ഇനിയെന്ത് എന്നാണ്. ആ ആശങ്കയുടെ ഉത്തരമായിരിക്കാം ഒരുപക്ഷേ ഓരോരുത്തരുടെയും ഭാവി നിര്‍ണയിക്കുക. പരമ്പരാഗത കോഴ്സുകളില്‍ തന്നെ നില്‍ക്കണോ? അതോ മല്‍സരപ്പരീക്ഷകളിലേക്ക് തിരിയണോ? അഭിരുചിക്ക് അനുസരിച്ച് തൊഴിലധിഷ്ഠിതമായ ഒരു വിദ്യാഭ്യാസമാണോ ഈ കാലഘട്ടത്തില്‍ നന്നാകുക? ഇങ്ങനെ സംശയങ്ങള്‍ ഒട്ടേറെയാണ്. ഈ സംശയങ്ങള്‍ക്ക് പരമാവധി  ഉത്തരം കണ്ടെത്താനാണ് നമ്മള്‍ ഈ അരമണിക്കൂറില്‍ ശ്രമിക്കുന്നത്. കരിയര്‍ഗുരു ഹെല്‍പ് ഡെസ്കിലേക്ക് സ്വാഗതം.