Crime-Story-HD-17-03-24

ഭാര്യയെ കൊലപ്പെടുത്തി കട്ടിലിന് അടിയില്‍ ഒളിപ്പിച്ച ശേഷം നാടുവിട്ട ഭര്‍ത്താവിന്‍റെ കഥ ഭീതിയോടെയാണ് കേരളം ഓര്‍ക്കുന്നത്. ഇടുക്കി കാഞ്ചിയാറിനെ നടുക്കി മറ്റൊരു കൊലപാതകം ലോകത്തിന് മുന്നില്‍ ഭീതിയുടെ വിത്ത് പാകുകയാണ്, അതും ഇരട്ടക്കൊലപാതകം. മാന്ത്രീകബന്ധമുളള കൊലപാതകത്തിന്‍റെ നടുക്കത്തിലാണ് കാഞ്ചിയാര്‍ പ്രദേശവാസികള്‍.

കട്ടപ്പന നഗരത്തോട് ചേര്‍ന്നുതന്നെയാണ് വിജയനും ഭാര്യയും രണ്ടുമക്കളും താമസിക്കുന്നത്. നാട്ടുകാരോടൊക്കെ നല്ല രീതിയില്‍ പെരുമാറിവന്ന കുടുംബം. പക്ഷേ വളരെ പെട്ടന്ന് ഇവരുടെ ജീവിതത്തിലേക്ക് അയല്‍വാസിയായ നിതീഷ് എത്തി. അതോടെ വിജയന്‍റെ കുടുംബജീവിതം  തകിടംമറിഞ്ഞു. കട്ടപ്പനയില്‍ വിജയന്‍റെ വീടിന്‍റെ തൊട്ടടുത്ത് തന്നെയാണ് നിതീഷിന്‍റെ വീടും. കടംകയറി നാടുവിട്ട നിതീഷ് പിന്നീട് നാട്ടില്‍ തിരിച്ചെത്തിയത് പൂജാതികര്‍മങ്ങള്‍ ചെയ്യുന്ന സിദ്ധനായിട്ടാണ്.  മകളുടെ അസുഖം മാറ്റി ആ തന്ത്രത്തില്‍  നിതീഷ് പതിയെ വിജയനേയും കുടുംബത്തേയും വീഴ്ത്തി. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      പിന്നീട് സാവധാനം വിജയനും പൂജകളിലേക്കും അന്ധവിശ്വാസത്തിലേക്കും കടന്നു. മകളില്‍ എന്തോ അത്ഭുതമാന്ത്രീകതയുണ്ടെന്ന് നിതീഷ് വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു. മെല്ലെ വീടുവിറ്റ് വിജനും കുടുംബവും നിതീഷിനൊപ്പം വാടകവീടുകള്‍ മാറി മാറി താമസിച്ചു. പിന്നീട് ഇവരെക്കുറിച്ച് കാര്യമായൊന്നും ബന്ധുക്കള്‍ക്കോ അയല്‍വാസികള്‍ അറിവുണ്ടായിരുന്നില്ല.

      എട്ടുമാസം മുമ്പാണ് വിഷ്ണുവും നിതീഷും വാടക വീട് തേടി കാഞ്ചിപുരത്ത് എത്തിയത്. ടൗണിനോട് ചേര്‍ന്ന് തന്നെ വാടകവീട് കിട്ടി. വിഷ്ണുവും അഛ്ന്‍ വിജയനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നതെന്ന് ഉടമയോടും അയല്‍വാസികളോടും പറഞ്ഞു. പക്ഷേ വീട്ടില്‍ വിഷ്ണുവിന്‍റെ അമ്മയും സഹോദരിയും നിതീഷും താമസക്കാരായി ഉണ്ടായിരുന്നു. 

      കട്ടപ്പന നഗരത്തില്‍ കുറച്ചുനാളുകളായി മോഷണശല്യം വര്‍ധിച്ചുവരുന്നുണ്ടായിരുന്നു. ഒരു ദിവസം രാവിലെണ് വര്‍ക്ക് ഷോപ്പില്‍വെച്ച് കള്ളന്‍മാരെ പിടികൂടി. നാട്ടുകാര്‍ ഇവരെ നന്നായി പെരുമാറി. ഓടി രക്ഷപെടുന്നതിനിടെ വിഷ്ണുവിന്‍റെ കാലിന് ഗുരുതരമായി പരുക്കേറ്റു. പൊലീസെത്തി വിഷ്ണുവിനേയും നീതീഷിനേയും കസ്റ്റഡിയിലെടുത്തു. ഒരു മോഷണശ്രമത്തിനിടെ ഉണ്ടായ അറസ്റ്റാണ് വലിയ ദുരൂഹതയുടെ ചുരുളഴിച്ചത്. 

      വീട്ടില്‍ എത്തിയ പൊലീസ് ഞെട്ടി, സംശയം ഉയര്‍ത്തുന്ന ഒട്ടേറെ തെളിവുകള്‍. അങ്ങനെ ചോദ്യം ചെയ്യലിന് ഒടുവില്‍ വിജയന്‍റെ മൃതദേഹം വീടിനുള്ളില്‍ ഉണ്ടെന്ന് ഉറപ്പിച്ച് പൊലീസ് മടങ്ങി. പിന്നീട് നിതീഷിനേയും കൂട്ടി പൊലീസ് മടങ്ങിയെത്തി.