anu

സംസ്ഥാനത്ത് നിഷ്ഠൂരമായ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ആ പട്ടികയിലേക്ക് ഒരു പേര് കൂടി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. കൊണ്ടോട്ടി മുജീബ് എന്ന പേരില്‍ അറിയപ്പെടുന്ന മുജീബ് റഹ്മാന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട പേരാമ്പ്ര സ്വദേശി ഇരുപത്തിയാറുകാരിയായ അനു. വിഡിയോ കാണാം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭര്‍ത്താവിന്റെ അടുത്തേക്ക് പോയ പേരാമ്പ്ര വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. പിറ്റേദിവസം രാവിലെ പതിനൊന്നോടെ അല്ലിയോറയിലെ തോട്ടില്‍ നിന്ന് പുല്ലരിയാനെത്തിയവരാണ് അനുവിനെ മരിച്ച നിലയില്‍ തോട്ടില്‍ കാണുന്നത്. പ്രാഥമിക ഘട്ടത്തില്‍ അനുവിന്റേത് മുങ്ങി മരണമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ മുട്ടൊപ്പം മാത്രം വെള്ളമുള്ള തോട്ടില്‍ എങ്ങനെ അനു മുങ്ങി മരിക്കുമെന്ന സ്വഭാവികമായി സംശയത്തില്‍ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഒപ്പം അനു ധരിച്ചിരുന്ന പാദസരവും മാലയുമടക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ എവിടെപ്പോയെന്ന സംശയുവും ദുരൂഹത വര്‍ധിപ്പിച്ചു. മൃതദേഹം തോട്ടില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ അനു അര്‍ധനഗ്നയുമായിരുന്നു. ഇതോടെയാണ് സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആലവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നതും കേസില്‍ വഴിത്തിരിവ് ഉണ്ടായതും. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      Crime story anu murder case