nallapadam

കോട്ടയം മണിമലയെ പ്രളയം കാര്യമായി തന്നെ ബാധിച്ചിരുന്നു. പ്രളയക്കാലത്ത് മണിമലയാർ കരകവിഞ്ഞ് ഒഴുകിയിരുന്നു. അതിൽ നിന്ന് എല്ലാം പാഠം ഉൾകൊണ്ടു ഒരുകൂട്ടം വിദ്യാർത്ഥികൾ. പുഴയെ സംരക്ഷിക്കാൻ അവർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു.

പുഴയുടെ തീരം ഇടിയാതെയിരിക്കാൻ ഇവർ മുളകൾ വെച്ചുപിടിപ്പിച്ചു. പുഴയെ പ്ലാസ്റ്റിക് മുക്തമാക്കാൻ നടപടി ആരംഭിച്ചു. ബോധവൽകരണ ക്ലാസുകൾ നടത്തുന്നു. ഇത്തരത്തിൽ നിരവധി നല്ലപാഠം പ്രവർത്തനങ്ങളാണ് മണിമല സെന്റ് ജോർജ് സ്കൂളിലെ കുട്ടികൾ ചെയ്യുന്നത്.