എറണാകുളം കങ്ങരപ്പടി ഹോളിക്രോസ് കോൺവെന്റ് സ്കൂളിലെ നല്ലപാഠം കുട്ടുകാരുടേത് അതീജിവനത്തിന്റെ മാത്യകയാണ്. നിരവിധ നല്ലകാര്യങ്ങളാണ് ഇവർ നടപ്പിലാക്കുന്നത്. പ്രളയബാധിത കേരളത്തിന് ഇവർ കൈതാങ്ങായി.
ഇവർ ശേഖരിച്ച വസ്തുക്കൾ കുട്ടനാട്ടിലും, പാലക്കാടും പ്രളയ ബാധിതർക്ക് നേരിട്ട് എത്തിച്ചു. പഠനത്തോടപ്പം അച്ചാറും കുട, പേപ്പർ ബാഗുകൾ സോപ്പ് എന്നിവയെല്ലാം ഉണ്ടാക്കുന്നു. ഇത് വിറ്റ് കിട്ടുന്ന പണം നല്ലപാഠം പ്രവർത്തനങ്ങൾക്കായി വിനയോഗിക്കുന്നു.