nallapadam-24-11

 

പ്രളയശേഷം നവകേരളത്തിനായി പണിപ്പെടുന്ന മലയാളിയ്ക്ക് നല്ല മാതൃക കാട്ടുകയാണ് ഇൗ സ്കൂൾ കുട്ടികൾ. തൃശൂർ മാള ഹോളി ഗ്രേയ്സ് സ്കൂളിലെ നല്ല പാഠം കൂട്ടുകാരാണ് ഇൗ നീക്കത്തിന് പിന്നിൽ. രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും നല്ല മനസുകളുടെയും സഹായസഹകരണത്തോടെ ഇൗ കുട്ടികൾ 35 ലക്ഷത്തോളം രൂപ കണ്ടെത്തി. ഇതുപയോഗിച്ച് പ്രളയത്തിൽ പൂർണമായും വീട് നഷ്ടപ്പെട്ട എട്ടു പേർക്കാണ് ഇവർ വീട് നിർമിച്ചു നൽകുന്നത്. പുതിയ കേരളത്തിന് കുട്ടികൾ കാണിക്കുന്ന ഇൗ മാതൃകയ്ക്ക് നിറകയ്യടിയാണ് ലഭിക്കുന്നത്. ഇൗ നല്ല പാഠത്തിന്റെ കൂടുതൽ വിശേഷങ്ങളിറിയാം.