നല്ലപാഠം ഇന്ന് പത്തനംത്തിട്ട കോഴഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലാണ്. പ്രളയകാലത്ത് ഒരുപാട് ദുരിതം അനുഭവിച്ച മേഖലയാണ് ഇവിടം. പ്രളയത്തിൽ സ്കൂൾ കെട്ടിടത്തിന്റെ പകുതിയിലധികം വെള്ളത്തിലായി. ആ കാലത്തിന്റെ ഒാർമ്മക്കായി സ്മാരകവും സ്കൂളിൽ ഉയർന്നു. ഒപ്പം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികള്‍ക്ക് ആത്മവിശ്വാസം പകർന്ന് കോട്ടയം എസ്.എഫ്.എസ് സ്കൂളിലെ നല്ലപാഠംവും കാണാം.