കോഴിക്കോട് കല്ലാനോട് സെന്റ് മേരിസ് ഹൈസ്കൂളിലെ കുട്ടികളുടെ നല്ലപാഠം പ്രവർത്തനങ്ങൾ കാണാം. കല്ലാനോട് സെന്റ് മേരീസ് സ്കൂളിന് സമീപമാണ് പെരുവണ്ണാമുഴി റിസർവോയർ. വിനോദസഞ്ചാരികൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ പ്രദേശത്തെ ദുർഗന്ധപൂരിതമാക്കി. ജൈവമാലിന്യങ്ങൾ തരംതിരിച്ച് സംസ്ക്കരിക്കുക, പ്രദേശത്ത് മാർഗനിർദേശങ്ങൾ പ്രദർശിപ്പിക്കുക, ടൂറിസ്റ്റ് കേന്ദ്രത്തിൽ ജീവൻരക്ഷാ ഉപകരണങ്ങൾ സൂക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂളിലെകുട്ടികൾ സമർപ്പിച്ച പരാതി ഫലം കണ്ടു വരുന്നു. മാലിന്യനീക്കത്തിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ ഫലം കണ്ടുതുടങ്ങി. സഹപാഠിക്ക് വീടു നിർമാണം, ചെമ്പരത്തിസ്ക്വാഷ് നാർമാണം, ബഡിങ്, ഗ്രാഫ്റ്റിങ് എന്നിവയുമെല്ലാം കുട്ടികൾ നടത്തിപ്പോരുന്നു