nallapadam

തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂൾ കൂട്ടുകാരുടെ നല്ലപാഠം പ്രവർത്തനങ്ങൾ വ‌ളരെയധികം പ്രചോദനാത്മകമാണ്. സ്കൂളിൻറെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്നേഹ ഭവനം നിർമ്മിച്ച് നൽകാനാണ് ഇവരുടെ തീരുമാനം. ഇതിന് വരുമാനം കണ്ടെത്താനായി ജൈവ ഉത്പന്നങ്ങള്‍ കുട്ടികൾ തന്നെ വിൽപ്പന നടത്തുന്നു. സ്വന്തമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങൾ വില്‍പ്പന നടത്തി ഇതിൽ നിന്ന് കിട്ടുന്ന ലാഭം മുഴുവന്‍ സ്കൂൾ ജീവനക്കാരിക്ക് വീട് ‌നിർമ്മിച്ച് നല്‍കാൻ പണം സ്വരുക്കൂട്ടുകയാണ് ഇവിടുത്തെ കൂട്ടുകാർ. വിഡിയോ കാണാം..