നല്ലപാഠത്തിന്റെ ലക്ഷ്യം തന്നെ കുട്ടികൾ വളരുന്നതോടൊപ്പം നന്മയുള്ള കാര്യങ്ങളും പഠിക്കുക എന്നുള്ളതാണ്. ആലപ്പുഴ കടക്കരപ്പള്ളി ഗവൺമെന്റ് എൽപി സ്കൂൾ. കുട്ടികൾ നിർമിക്കുന്ന പരിസ്ഥിതി സൗഹൃദ കേരളം എന്ന വലിയ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഇവിടുത്തെ വിദ്യാർഥികളുടെ പ്രവർത്തനങ്ങൾ.
ഇതിനായി നാട്ടിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കണ്ടെത്താനും അമ്മമാർക്കൊപ്പം കൃഷിപ്പണിയിൽ ഇറങ്ങാനുമെല്ലാം കുട്ടികൾ തയാറായി. ഭിന്നശേഷിക്കാരനായ ഒരു കൂട്ടുക്കാരന് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നുണ്ട്. കടക്കരപ്പള്ളി എൽപി സ്കൂളിലെ നല്ലപാഠം കാണാം.