ഇത്തവണ പരിചയപ്പെടാൻ പോകുന്നത് വ്യത്യസ്തമായ ഒരു വിദ്യാലയമാണ്. മലപ്പുറം കാപ്പിലെ എസ് വി എ സ്കൂൾ. തണുപ്പും പച്ചപ്പും ഒക്കെ ഉള്ള ഹരിതാഭമായ സ്കൂളാണിത്. ഹരിതവിദ്യാലയം എന്നുതന്നെ പറയാം. പോസ്റ്റീവ് എനർജി ഉള്ള സ്കൂൾ. ഇവിടത്തെ കൂട്ടുകാരുടെ നല്ലപാഠം പ്രവർത്തനങ്ങൾ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നവയാണ്.
കാവും, കുളവും മുളക്കൂട്ടവും മുത്തശ്ശിമരവുമുണ്ട് ഈ സ്കൂളിൽ. അറിവു നേടാനായി സ്കൂളിലെത്തുന്ന കുട്ടികൾക്ക് ഏറ്റവും വലിയ അറിവ് ഇവിടെ നിന്ന് കിട്ടുന്നു. പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയെ സംരക്ഷിച്ച് വളരുകയാണ് ഇവിടത്തെ കൂട്ടുകാർ.