nallapadam
കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ലോകം മുഴുവൻ ചർച്ചചെയ്യുമ്പോൾ കാർ‍ബൺ ന്യൂട്രൽ സ്കൂൾ ആവാനുള്ള പരിശ്രമത്തിലാണ് ആലപ്പുഴ പൂങ്കാവ് മേരി ഇമ്മാക്വിലേറ്റ് ഹൈസ്കുൾ. ഈ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങളാണ് ഇവിടുത്തെ കുട്ടികൾ നടത്തുന്നത്. സ്കൂളിൽ സൈക്കിളുകളിലെത്തുന്നത് മുതൽ കാർബൺ ഡൈഓക്സൈഡ് പുറംതള്ളുന്നത് കുറയ്ക്കാനായി ശ്രമിക്കുകയാണ് ഈ കൂട്ടുകാർ. ചുരുക്കി പറഞ്ഞാൽ സ്കൂൾ കാർ‍ബൺ ന്യൂട്രലാക്കികൊണ്ടിരിക്കുകയാണ് ഇവർ.