കൃഷി മികവിന് സംസ്ഥാന തലത്തിലടക്കം നിരവധി അവാർഡുകൾ നേടിയിട്ടുള്ള കർഷകയാണ് സുൽഫത്ത്. ഒന്നര ഏക്കർ സ്ഥലത്തെ സുൽഫത്തിന്റെ കൃഷിയിടത്തിൽ ഇല്ലാത്തതായി ഒന്നുമില്ല. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ഔഷധസസ്യങ്ങൾ ഇങ്ങനെ എല്ലാമുണ്ടിവിടെ . ഇതിൽ തന്നെ 10 സെൻ്റിൽ ചെയ്യുന്നത് 150 ഇനം പഴവർഗ്ഗങ്ങളുടെ അതിസാന്ദ്രത കൃഷിയാണ് . സുൽഫത്തിന്റെ കൃഷിയിൽ എടുത്തു പറയേണ്ടതാണ് ഇരുനൂറോളം ഇനം ഔഷധസസ്യങ്ങളുടെ കൃഷിയും പൊന്നാങ്കണ്ണി ചീര കൃഷിയും. ഇതിലൂടെ ഓരോ മാസവും മികച്ച വരുമാനമാണ് സുൽഫത്ത് നേടുന്നത്. കാണാം സുൽഫത്തിന്റെ കൃഷി മികവ്.