ജോലിയിൽ നിന്നുള്ള റിട്ടയർമെന്‍റും, വൈകാതെയുണ്ടായ  ജീവിതപങ്കാളിയുടെ മരണവും അംബികയുടെ ശരീരത്തെ മാത്രമല്ല മനസ്സിനെയുമാണ് തളർത്തിയത്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെ വീണ്ടെടുക്കുവാനും ജീവിതത്തിലുണ്ടായ ഏകാന്തതയെ തോൽപ്പിക്കുവാനും ഇന്ന് അംബികക്ക് കഴിഞ്ഞത് തന്‍റെ വീടിന്‍റെ  ടെറസിലെ കൊച്ചു കൃഷിയിടത്തിലൂടെയാണ്. പച്ചക്കറികളും ഫലവർഗങ്ങളും പുഷ്പകൃഷിയുമൊക്കെയായി സമൃദ്ധമാണ് അംബികയുടെ വീടിന്‍റെ ടെറസ്. സ്വന്തം ആവശ്യവും കഴിഞ്ഞ്  പച്ചക്കറികളും,  തൈകളും, പൂക്കളും ഒക്കെ  പുറത്ത് വിപണനം ചെയ്യുന്നുമുണ്ട് 71 കാരിയായ അംബിക. കാണാം അംബികയുടെ ടെറസിലെ വിസ്മയിപ്പിക്കുന്ന കൃഷിയിടം.

 

Nattupacha on Ambika's farming

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ