മക്കളുടെ പേരും തന്റെ താടിയും വരെ ഉയര്‍ത്തി തനിക്കെതിരെ ആര്‍എസ്എസും സംഘപരിവാറും വേട്ടയാടിയെന്ന് ടി.എന്‍.പ്രതാപന്‍.  തിരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങളില്‍ ഇങ്ങനെ‌ വേട്ടയാടപ്പെട്ടപ്പോള്‍ കോണ്‍ഗ്രസില്‍ ആരും തുണച്ചില്ലെന്നും ടി.എന്‍.പ്രതാപന്‍. കുടുംബത്തെയും തന്റെ വംശത്തെയുമടക്കം സംഘപരിവാര്‍ വേട്ടയാടിയപ്പോള്‍ ആരും പ്രതികരിക്കാതിരുന്നത് മാനസികമായി വേദനിപ്പിച്ചു. നേതാവിനെ സംരക്ഷിക്കണമെന്ന പൊതുവികാരം പാര്‍ട്ടിയില്‍ ഇല്ലെന്നും ഓരോ നേതാവും അദ്ദേഹത്തിന്‍റേത് മാത്രമായ അണികളെ ഉപയോഗിക്കുന്ന പതിവാണ് ഉള്ളതെന്നും പ്രതാപന്‍ നേരേ ചൊവ്വേയില്‍ പറഞ്ഞു.  വിഡിയോ അഭിമുഖം കാണാം: 

കെ. സുധാകരന്‍ വീണ്ടും പ്രസിഡന്‍റായി ചുമതലയേറ്റപ്പോള്‍ താല്‍കാലിക സ്ഥാനം വഹിച്ച എം.എ. ഹസന്‍ വിട്ടു നിന്നത് ശരിയായില്ലെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ പ്രതാപന്‍ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രസിഡന്റ് പദം കൈമാറുന്നത് സ്വാഭാവിക നടപടിയാണ്. ആ ചടങ്ങില്‍ എം‍.എം.ഹസന്‍ പങ്കെടുക്കേണ്ടതായിരുന്നു. ദയവായി നേതാക്കള്‍ പരസ്യമായി അനിഷ്ടം പ്രകടിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Nere chovve TN Prathapan