ബ്രാന്‍ഡുചെയ്ത് ചുരുക്കാന്‍ ശ്രമിച്ചവര്‍ക്ക് വടകര കൊടുത്ത മറുപടിയാണ് തന്റെ തിരഞ്ഞെടുപ്പ് വിജയമെന്ന് നിയുക്ത എംപി ഷാഫി പറമ്പില്‍. ഇലക്ഷന്‍ കഴിഞ്ഞുപോലും ബ്രാന്‍ഡുചെയ്ത് ചുരുക്കാന്‍ ശ്രമം നടന്നു. കാഫിര്‍ പ്രയോഗത്തില്‍ സിപിഎം ഒളിച്ചുകളി തുടരുന്നത് കേരളത്തോടുള്ള വെല്ലുവിളിയാണ്. ‘ഞാന്‍ സിനിമാ നടനല്ല; പാട്ടുകാരനല്ല. വതകരയിലെ ജനം രാഷ്ട്രീയവും നിലപാടും നോക്കി വോട്ട് ചെയ്തുണ്ടായ വിജയമാണിതെന്നും ഷാഫി പറഞ്ഞു. വന്‍ജയത്തിന് ശേഷം ഷാഫി നേരേ ചൊവ്വേയില്‍ മനസ്സ് തുറക്കുന്നു. വിഡിയോ കാണാം: