മച്ചാനെ എന്ന് മലയാളികള്‍ ഇഷ്ടത്തോടെ വിളിക്കുന്ന ഒരു നടന്‍. ഋതുവില്‍ ഒരു വ്യത്യസ്ത വേഷത്തില്‍ തുടങ്ങി പിന്നീട് പ്രണയവും പ്രതികാരവും കണ്ണില്‍ നിറച്ച് ഇരുത്തം വന്ന നടനെന്ന പേരെടുത്ത ആസിഫ് അലി. സിനിമയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഇടവേളകളില്‍ അദേഹം വിമര്‍ശനവും നേരിട്ടു. വളരെ അപമാനകരമായ ഒരു സാഹചര്യത്തില്‍ വളരെ പക്വതയോടെ പ്രതികരിച്ച് ആസിഫ് അലിയെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു മലയാളികള്‍. സ്വന്തം ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടിനെക്കുറിച്ചം മനസു തുറക്കുകയാണ് നടന്‍ ആസിഫ് അലി.