രാജ്യത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് മുമ്പ് ഉര്‍വശി അവാര്‍ഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഉള്ളൊഴുക്കായാലും അടിയൊഴുക്കായാലും കുശുമ്പ് കുസൃതി എന്തായാലും അതൊക്കെ മുഖത്തും ചലനങ്ങളിലും നിറച്ച് നമ്മളെ വിസ്മയിപ്പിക്കുന്ന ഒരു നടിയുണ്ട്. അവരുടെ പേര് ഉര്‍വശി എന്നാണ്, അവര്‍ മലയാളത്തിന്‍റെ സ്വന്തമായത് നമ്മുടെയൊക്കെ അഭിമാനം. ആറാമത്തെ സംസ്ഥാന അവാര്‍ഡിന്‍റെ പ്രഭയില്‍ ഉര്‍വശി ഇന്ന് നേരെ ചൊവ്വയില്‍.