ഇടുക്കി മലയൊക്കെ ഇറങ്ങി കാസര്‍കോടെത്തി രണ്ടു പറഞ്ഞതാണ് മണിയാശാന്. പറഞ്ഞുവരുമ്പോ എന്തായാലും അച്ചടിഭാഷയൊന്നും വരാറില്ലല്ലോ. മാത്രവുമല്ല നാടന്‍ ഭാഷാ പ്രയോഗങ്ങള്‍ ഉപയോഗിക്കാന്‍ മണിയാശാന് പാര്‍ട്ടി തന്നെ പ്രത്യേക അവകാശം കല്പിച്ചുകൊടുത്തിട്ടുമുണ്ട്. ഇനിയിപ്പോ പാര്‍ട്ടി അങ്ങനെ ഒരു സൗകര്യം കൊടുത്തില്ലെങ്കില്‍ പോലും മണിയാശാന് പറയാനുള്ളത് പറയും. അതുകൊണ്ട് പാര്‍ട്ടി വരെ മണിയാശാന്റെ ഈ പരിപാടിക്കൊക്കെ കുടപിടിക്കാറേയുള്ളു. ഇവിടെ പക്ഷേ കാര്യം അതല്ല, പാര്‍ട്ടി സെക്രട്ടറി വരെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ പെട്ടിരിക്കുകയാണ്. കോടിയേരി പറഞ്ഞതിനേയും ഗ്രാമ്യഭാഷാ പ്രയോഗസിദ്ധാന്തത്തില് ഉള്‍പ്പെടുത്തി കാര്യം കഴിച്ചിലാക്കുകയായിരിക്കും നല്ലത്. മണിയാശാനെതിരെ പൊലീസ് കേസ്, കോടിയേരിക്കെതിരെ യെച്ചൂരിക്ക് കത്ത് ഇതൊക്കെയാണീ നാട്ടില്‍ ഇപ്പോ നടന്നുകൊണ്ടിരിക്കുന്നത്.