Thiruva-Ethirva

TOPICS COVERED

അപ്പോ ഉണ്ണിത്താന്‍ ചേട്ടനും സുധാകരേട്ടനും കൂടി അത് എടുക്കാന്‍ രാത്രി പോവുകയാണ്.  ഇന്നത്തെ പരിപാടി വിജയിപ്പിക്കാന്‍ വേണ്ടി അറേഞ്ച് നമ്മള്‍ ചെയ്ത കൂടോത്രമല്ല. അഭിനേതാക്കളെ കണ്ടപ്പോളേ മനസിലായല്ലോ ഇത് അങ്ങ് കണ്ണൂരില്‍ നടന്നതാണ് എന്ന്. നമ്മുടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ വീടിന്‍റ് പരിസരത്തുനിന്ന് കൂടോത്രം കിട്ടിയത്രേ സംഗതി ഫ്രഷല്ല. കുറച്ചു പഴയതാണ്. ഒരു ഒന്നൊന്നര വര്‍ഷം പഴക്കമുണ്ട്. ഈ വിഡിയോ കാണുന്ന ആര്‍ക്കും അത് മനസിലാകും. ദാ കണ്ട് നോക്കിന്‍ സമീപകാലത്തായിരുന്നെങ്കില്‍ കണ്ണൂരിലെ ഒരു പറമ്പില്‍ നിന്നും കിട്ടിയ തേങ്ങപോലുള്ള ഒരു സാധനം ഇത്ര ധൈര്യത്തില്‍ ആരും വാക്കത്തിക്ക് വെട്ടിപ്പൊട്ടിക്കില്ല. അതിനാല്‍ സംഗതി കണ്ടെത്തിയത് നാളുകള്‍ക്ക് മുന്‍പാണെന്ന് ഉറപ്പ്. കൂടോത്രം ഒറ്റക്കാണോ എന്ന് ചോദിച്ചാല്‍ അല്ല കൂടെ രാജ്മോഹന്‍ ഉണ്ണിത്താനും ഉണ്ടായിരുന്നു. അല്ല സുധാകരേട്ടാ താങ്കളുടെ പറമ്പില്‍ വന്ന് കൂടോത്രം ചെയ്യാനും മാത്രം ധൈര്യശാലികള്‍ കണ്ണൂരിലോ. നേരാണോ. അതോ വെര്‍തെ പറയുന്നതാണോ. ശെ അങ്ങനെ പറയരുതേ. ഒന്നുമല്ലേലും കൂടോത്ര കാര്യമല്ലേ.

 
Thiruva ethirva on black magic controversy: