ഒരാഴ്ച മുന്‍പ് കേരളത്തില്‍ ഒരു സിനിമ റിലീസായി. സിനിമയെന്നു പറഞ്ഞാല്‍ ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ പടം. പടം ഹിറ്റാണോ എന്ന് ചോദിച്ചാല്‍ ആദ്യ പകുതി ഭയങ്കര ത്രില്ലിങ്ങ് ആരുന്നു. ഇതിന്‍റെ ക്ലൈമാക്സ് എന്താകും എന്നൊക്കെ ആകാംഷ ഭയങ്കരമായിട്ട് വന്നു. പക്ഷേ, ആദ്യ പകുതി എത്തിയപ്പോള്‍ എന്തിരോ ഒരു ഇത്. എഴച്ചില്‍. ക്ലൈമാക്സ് ഉണ്ടാകില്ലേ എന്നുവരെ ഒരു തോന്നല്‍. സംവിധായകന്‍ എന്നുപറഞ്ഞാല്‍ നമ്മുടെ മനസിലൊക്കെ ഒരു ചിത്രമുണ്ടല്ലോ. തൊപ്പിയും കൂളിങ് ഗ്ലാസുമൊക്കെ വച്ച് ഒരാള്‍. അങ്ങനെ ഒരാള്‍ തന്നെ സംവിധായകന്‍ എന്നുപറഞ്ഞാല്‍ സംവിധാനം മാത്രമല്ല കേട്ടോ. നമ്മുടെ ബാലചന്ദ്രമേനോനെയൊക്കെ പോലെ നായകനും ഇദ്ദേഹം തന്നെയാണ്. എന്നു ചോദിച്ചാ... ആ വെടി തുടങ്ങിയിട്ടില്ല. അപേക്ഷിക്കുന്നതേയുള്ളൂ. തല്‍ക്കാലം കളിത്തോക്കുവെച്ചാണ് വെടി. അല്ല ഈ ഗണ്ണ് കിട്ടിയാല്‍ സ്വയം പര്യാപ്തന്‍. തോക്കൊക്കെ ഉള്ള അന്‍വര്‍ കൂടുതല്‍ അപകടകാരിയാകില്ലേ. തോക്കിന്‍റെ കാര്യത്തില്‍ ആധികാരികമായി പറയാന്‍ മന്ത്രി അബ്ദുറഹ്മാന്‍ ആര് എന്നോ. പുള്ളിയാണല്ലോ കായികമന്ത്രി. ഷൂട്ടിങ്ങ്, ഷൂട്ടൗട്ട് ഇതൊക്കെ കായിക ഇനമാണല്ലോ. അപ്പോ കായികമന്ത്രിക്ക് അഭിപ്രായിക്കാം. വിഡിയോ കാണാം.