പ്രിയ കലാസ്നേഹികളേ. കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാകില്ല എന്ന കഥയ്ക്കുശേഷം ഞങ്ങളവതരിപ്പിക്കുന്നു. വില്‍ക്കാം പക്ഷേ കുടിക്കരുത്. കഥ തുടങ്ങും മുന്‍പേ ഒരു അറിയിപ്പുണ്ട്. സീരിയസായി പറയുന്ന ഈ കഥകേട്ട് ആരും ചിരിക്കരുത് ആരും മസിലുപിടിച്ചിരിക്കരുത്. ഇനി നിങ്ങള്‍ക്ക് ചിരിക്കാന്‍ പറ്റുന്നില്ല എങ്കില്‍ ഏതെങ്കിലും പാര്‍ട്ടില്‍ ചേര്‍ന്ന് സെക്രട്ടറി ആകാന്‍ നോക്കുക. അതിനു പറ്റിയില്ലെങ്കില്‍ അടുത്തുള്ള വല്ല ക്ലബിന്‍റെയെങ്കിലും സെക്രട്ടറിയാകാന്‍ ശ്രമിക്കുക. അപ്പോ നമുക്ക് കഥയിലേക്ക് മടങ്ങിവരാം. ദാ അങ്ങോട്ട് നോക്കൂ. ചുവന്നു തുടുത്ത ഒരു കൊച്ചു ഗ്രാമം. അവിടെ ആഘോഷപരിപാടികള്‍ നടക്കുകയാണ്. ഏരിയയിലും ലോക്കലിലും ബ്രാഞ്ചിലുമൊക്കെയായി ചെറിയ ചെറിയ ആഘോഷങ്ങള്‍ക്കുശേഷം അവര്‍ വലിയ ആഘോഷത്തിലേക്ക് കടന്നിരിക്കുകയാണ്. ആഘോഷം എന്നു പറയുമ്പോള്‍ ഏവരും കരുതുന്ന ഒരു കാര്യമുണ്ട അതെ സമ്മേളനം സമ്മേളനം എന്നൊക്കെ പറയുമ്പോള്‍ സമ്മേളനത്തിന് ശേഷം ലേശം മിനുങ്ങളൊക്കെ ഉണ്ട് എന്നു കരുതും. പക്ഷേ അങ്ങനെയല്ല. ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയാത്തവരോടാണ്