TOPICS COVERED

സിപിഎമ്മില്‍ വീണ്ടും അന്‍പത്തിരണ്ട് വെട്ട്. പത്തനംതിട്ടയില്‍ നിന്നുള്ള സഖാവ് പി.പത്മകുമാറിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ എടുത്തില്ല. തന്നെ എടുക്കാത്തതിലും പപ്പേട്ടനെ വിഷമിപ്പിച്ചത് മറ്റ് ചിലതാണ്. പാര്‍ട്ടിയുടേത് ആരോഗ്യപരമായ തീരുമാനമല്ലത്രേ. ഇതാണ് പപ്പന്‍ സഖാവിനെ വിഷമിപ്പിച്ച പാര്‍ട്ടിയിലെ അനാരോഗ്യ പ്രവണത. കെട്ടിയിറക്കി നിയമസഭയില്‍ എത്തിച്ച വീണാ ജോര്‍ജ് സംസ്ഥാന കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായത് ചില്ലറയല്ല മുതിര്‍ന്ന നേതാവിനെ വിഷമിപ്പിച്ചത്. പപ്പേട്ടന് പറയാന്‍ ഒരു അന്‍പത്തിരണ്ട് വര്‍ഷത്തെ കണക്കുണ്ടായിരുന്നു. അതുകൊണ്ട് പപ്പേട്ടന്‍ ആഞ്ഞടിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം എന്നത് എളുപ്പത്തില്‍ കോരിയെടുക്കാന്‍ കഴിയുന്ന ഒന്നാണെന്ന് പപ്പേട്ടന്‍ സഖാവ് ധരിച്ചിരുന്നത് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയാത്തതുകൊണ്ടാണ്. പപ്പേട്ടന് അറിയാത്ത ചിലതൊക്കെ പാര്‍ലമെന്‍ററി രംഗത്തെ മറ്റേ സഖാവിനറിയാം സമ്മേളനത്തിന്‍റെ ഭാഗമായി വിളമ്പിയ ചോറുപോലും ഉണ്ണാതെ പത്മകുമാര്‍ കൊല്ലം വിട്ടു. അല്ല ഗോവിന്ദന്‍ സഖാവേ എങ്ങനെയുണ്ടായിരുന്നു സമ്മേളനം. ആ പക്വതയുള്ള കേഡറെ കണ്ട് കൊതിയായിരിക്കുവാ നമ്മള്‍. കൊല്ലം കണ്ട പക്വതയുള്ള സഖാവ് പത്തനംതിട്ടയിലെ തന്‍റെ ഇല്ലത്തേക്ക് മടങ്ങി. അല്ല സഖാവേ എന്താ ഒരു ശബ്ദം. വല്ല പൊട്ടിത്തെറിയും. ആഞ്ഞടിച്ചുകൊണ്ടിരുന്ന സഖാവ് ഇപ്പോള്‍ അടിയുടെ ശക്തി കുറച്ചിട്ടുണ്ടല്ലോ. 99 ശതമാനവും യോജിക്കുന്നുവെന്ന്. പ്രശ്നം ബാക്കിയുള്ള ഒരു ശതമാനമാണ്. ആ പ്രശ്നത്തിലാണ് പാര്‍ട്ടിയും സഖാവും തമ്മിലുള്ള ആരോഗ്യപരമായ പ്രശ്നം.