ഇന്നത്തെ പരിപാടി ഒരു ട്രിബ്യൂട്ടാണ്. ശാസ്ത്രഞ്ജര്‍ ഭൂമിയിലേക്ക് വന്നതും മറ്റ് ചിലരൊക്കെ എയറിലേക്ക് പൊങ്ങിയതും സ്മരിക്കപ്പെടുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റുണ്ട്. ഈ സെക്രട്ടേറിയറ്റിന് രണ്ട് ഉപയോഗങ്ങളാണ് ഉള്ളത്. ഒന്ന് ഭരണം നടത്താന്‍. രണ്ട് സമരം നടത്താന്‍. സര്‍ക്കാര്‍ ഭരണം നടത്തുന്നു. സര്‍ക്കാരിനെതിരെ സമരം നടക്കുന്നു പക്ഷേ ഇടതുപക്ഷം ഭരിക്കുമ്പോള്‍ സെക്രട്ടേറിയറ്റിന് ഒരു ഉപയോഗം മാത്രമേ പാടുള്ളൂ എന്നാണ് സഖാക്കളുടെ ഒരിത്. (സമരം മാത്രമോ) ഏയ് അല്ലല്ല. ഭരണം മാത്രം. അധികാരമുള്ളപ്പോള്‍ ഇടതുപക്ഷം സമരങ്ങള്‍ക്ക് എതിരാണ് ഇപി പറയുന്നത് കാര്യമാക്കണ്ട. ഇപി പറയുന്ന പല കാര്യങ്ങളെക്കുറിച്ചും ചോദിച്ചാല്‍ പാര്‍ട്ടി പറയും. തീവ്രവാദികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നുവത്രേ. തീവ്രവാദികളെ നേരിട്ട് കണ്ട ഫീലിലാണ് ഇപി പറയുന്നത്. എല്ലാം കുറിച്ചുവച്ചോ. ആത്മകഥയില്‍ ഒരു ഏടാക്കാം. ഞാന്‍ കണ്ട തീവ്രവാദികള്‍. അല്ല സഖാവേ തീവ്രവാദികളാണല്ലോ അല്ലേ. അതും പിണറായി സഖാവ് ആഭ്യന്തരം കയ്യാളുമ്പോള്‍. എങ്കില്‍ പിന്നെ അവരെ പിടികൂടരുതോ. അല്ല നേരിട്ട് കണ്ടാരുന്നോ അല്ലേ. ഇപിക്കും ടീമിനും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടത്രേ. ആരാണ് ഇപിയുടെ ടീമില്‍ ഉള്ളതെന്നോ. ദാ മറ്റൊരു ടാമംഗം സമരത്തില്‍ പങ്കെടുക്കുന്നവരെ നിരീക്ഷിച്ചിട്ട് എത്തിയിട്ടുണ്ട്. തൊഴിലാളി സംഘനടയായ സിഐടിയു നേതാവാണ് ടിയാന്‍. പാട്ടപ്പിരിവെടുക്കുന്ന സംഘടനകളെ ഈ സഖാവിന് പുച്ഛമാണ്. പക്ഷേ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുന്നതിനായി വീടുവീടാന്തരം ഗുണ്ടിക പിരിവിന് പാര്‍ട്ടിക്ക് മടിയില്ല. പാട്ടയ്ക്ക് പകരം ബക്കറ്റായിരുന്നെങ്കില്‍ അംഗീകരിക്കാമായിരുന്നു എന്നാണ് ലൈന്‍. സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനയാണ് എന്നാണ് ഈ തൊഴിലാളി നേതാവിന്‍റെ മറ്റൊരു പ്രാഥമിക നിരീക്ഷണം. കരീം സഖാവിനൊക്കെ എന്താന്നറിയില്ല ഇപ്പോ സമരം കാണുന്നത് പുച്ഛമാണ്.