രാജ്യം ഭരിക്കുന്ന പാര്‍ട്ടിയൊക്കെ ആണ്. പക്ഷേ കേരള നിയമസഭയില്‍ പ്രതിനിധികളൊന്നും ഇല്ല. പക്ഷേ അങ്ങനെ ഒരു സ്ഥലത്ത് ആ പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനൊക്കെ ഉണ്ടാകുമ്പോ അതൊരു വാര്‍ത്തയാണ്. കാരണം വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു എംഎല്‍എ ഉണ്ടായാലും അത് ആ അധ്യക്ഷന് വന്‍ വിജയം ആയിരിക്കും. ഇനി ഒന്നും ഉണ്ടായില്ലെങ്കിലും തോറ്റുപോയി എന്നു പറയാനും പറ്റില്ല. കാരണം നഷ്ടപ്പെടാന്‍ ഒന്നും ഇല്ലല്ലോ. ആദ്യം നമുക്ക് അധ്യക്ഷനാവാന്‍ പോകുന്ന ആളെ ഒന്ന് പരിചയപ്പെട്ടുവരാം. ലാഭം.. ആള് സര്‍വോപരി ഒരു ബിസിനസ് കാരനായതുകൊണ്ടാവും പി.സി. ജോര്‍ജ് ലാഭത്തെക്കുറിച്ച് പറഞ്ഞത്. വിഡിയോ കാണാം.