വീടും പ്ലാനും
വീട് നിര്‍മിക്കുമ്പോള്‍ അത് പ്രകൃതിയെ കഴിയുന്നത്ര നോവിക്കാതെയുള്ള ഒരു വീടായിരിക്കണം എന്ന ആഗ്രഹക്കാരായിരുന്നു നാടക ആര്‍ടിസ്റ്റായ സക്കറിയായും ഭാര്യ പൊലീസ് ഓഫിസറായ റുബീനയും. ഇതിനുവേണ്ടി അവര്‍ സമീപിച്ചത് പൊന്നാനിയിലുള്ള ഡിസൈനര്‍ പ്രസാദിനെയാണ്. ഉറച്ച മണ്ണുള്ള പ്ലോട്ടില്‍ അടിത്തറ ഒരുക്കിയത് ചെങ്കല്ലിന്‍റെ പൊട്ടുകള്‍ അടുക്കിയാണ്. ഭിത്തികള്‍ക്ക് ചെങ്കല്ലിന്‍റെ ചാരുത നിലനിര്‍ത്തിയപ്പോള്‍ പ്ലാസ്റ്ററിങ്ങ് ഒഴിവാക്കാനായി. രണ്ടുനിലയായി നിര്‍മിച്ച വീടിന്‍റെ മേല്‍ക്കൂര ഫില്ലര്‍ സ്ലാബ് രീതിയിലാണ് വാര്‍ത്തിരിക്കുന്നത്. സണ്‍ ഷേയ്ഡുകള്‍ക്കെല്ലാം കോണ്‍ക്രീറ്റ് ഒഴിവാക്കി GI ട്രെസിട്ട് ഓട് പാകിയിരിക്കുന്നു. സ്പേയ്സ് യൂട്ടിലൈസേഷന്‍റെ കാര്യത്തിലും വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. ഓരോ ഇഞ്ചും നഷ്ടപ്പെടുത്താതെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീടിന്‍റെ കട്ടിള, ജനല്‍, വാതില്‍ എല്ലാംതന്നെ പഴയ വീടുകള്‍ പൊളിച്ച തടി വാങ്ങിച്ച് പുനരുപയോഗിച്ചിരിക്കുന്നു. ഒരൊറ്റ പുതിയ മരംപോലും ഈ വീടിന്‍റെ ആവശ്യത്തിനായി മുറിച്ചിട്ടില്ല. ബോര്‍ഡുകള്‍, വാഡ്രോബുകള്‍ എല്ലാം തന്നെ ഫെറോസിമന്‍റ് സ്ലാബ് ഉപയോഗിച്ച് തട്ടുകള്‍ ഒരുക്കി. ഫാബ്രിക്കേറ്റഡ് അലുമിനിയവും ഹൈലം ഷീറ്റും ഉപയോഗിച്ചാണ് ഷട്ടറുകള്‍ നല്‍കിയത്. ഫ്ലോറിങ്ങിനാണെങ്കിലും മണലും സിമന്‍റും ഉപയോഗിക്കാതെ ജിപ്സം പ്ലാസ്റ്ററിങ്ങാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെ കഴിയുന്നത്ര പ്രകൃതി സൗഹൃദമായി നിര്‍മിച്ച 1450 Sqft വിസൃതിയുള്ള ഈ വീടിന് എല്ലാ ചെലവുകളുമുള്‍പ്പെടെ 22 ലക്ഷം രൂപയാണ് ചെലവായിരിക്കുന്നത്.
ജാലകം
HDFന്‍റെ സവിശേഷതകള്‍
ഇന്‍റീരിയറില്‍ പ്ലൈവുഡും MDFഉം പോലെ ഉപയോഗിക്കുന്ന നിര്‍മാണ വസ്തുവാണ് HDF. HDFന്‍റെ പ്രത്യേകതകള്‍, സാധ്യതകള്‍, വിലനിലവാരം, ഗുണങ്ങള്‍, ദോഷങ്ങള്‍ എല്ലാംതന്നെ ജാലകത്തിലൂടെ ഡിസൈനര്‍ പ്രസീദ രാജേഷ് പങ്കുവയ്ക്കുന്നു.
ഹോം ടിപ്സ്
പോസിറ്റീവ് എനര്‍ജി നിറയുന്ന വീടുകള്‍ നിര്‍മിക്കാം
പുതിയ ഒരു വീട് നിര്‍മിക്കുമ്പോള്‍ ആ വീട് പോസിറ്റീവ് എനര്‍ജി നിറയുന്ന ഒരു വീടാകാന്‍ നിര്‍മാണത്തിലും പ്ലാനിങ്ങിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഹോം ടിപ്സില്‍
ഷോകേയ്സ്
ടേബിളിനുള്ളില്‍ മറഞ്ഞിരിക്കും കട്ടില്‍
ഒരു വാഡ്രോബ് യൂണിറ്റിനോട് ചേര്‍ന്നിരിക്കുന്ന സ്റ്റഡി ടേബിള്‍ ഒന്നു താഴ്ത്തിയാല്‍ ഒരു കട്ടില്‍ ആയി മാറുന്ന വിവിധോദ്ദേശ്യ ഫര്‍ണീച്ചറാണ് ഷോകേയ്സില്‍