INDIA-ARTS-CINEMA

ര്‍ഷം 2015. ഗുജറാത്തിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് ജനങ്ങള്‍ ഒരു സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് പരാതി നല്‍കാനെത്തി. ഒന്നും രണ്ടുമല്ല, നൂറുകണക്കിനാളുകള്‍. 'ഗീതാഞ്ജലി ജെംസ്' എന്ന ജ്വല്ലറിക്കെതിരെയായിരുന്നു പരാതി. രണ്ടുമുതല്‍ അഞ്ചുലക്ഷം രൂപ വരെ തട്ടിയെടുത്തു എന്നായിരുന്നു മിക്കവരുടെയും പരാതി. എന്നാല്‍ പരാതി സ്വീകരിക്കാന്‍ പോലും പൊലീസ് ഉദ്യോഗസ്ഥര്‍ തയാറായില്ല. പകരം ‘വൈബ്രന്റ് ഗുജറാത്ത്’ എന്ന നിക്ഷേപക പരിപാടിയില്‍ ഗുജറാത്ത് ഗീതാഞ്ജലി ഗ്രൂപ്പിനെ പ്രധാന പങ്കാളിയാക്കി. ഇത് ജനങ്ങളെ അമ്പരപ്പിച്ചു. അവിടെയും തീര്‍ന്നില്ല, ആഭരണ മേഖലയില്‍ തല്‍പ്പരരായ വിദേശ നിക്ഷേപകര്‍ക്ക് സഹകരണത്തിനായി തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച ആദ്യ സ്ഥാപനവും ഗീതാഞ്ജലിയായി. പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ ഡയമണ്ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് പോലും ഗീതാഞ്ജലിക്ക് പിന്നിലായിരുന്നു സ്ഥാനം. മെഹുല്‍ ചോക്സിയെന്ന അതിവിദഗ്ധനായ തട്ടിപ്പുകാരന്‍റെ സ്വാധീനം അതില്‍ നിന്നറിയണം.

ആരാണ് മെഹുല്‍ സി. ചോക്സി?

ഇന്ത്യയില്‍ മാത്രം നാലായിരത്തിലേറെ ശാഖകളുള്ള ഗീതാഞ്ജലി ജ്വല്ലറിയുടെ ഉടമയാണ് മെഹുല്‍ ചോക്സി. 1959 ല്‍ മുംബൈയിലാണ് ജനനം. ഗുജറാത്തിലെ പലന്‍പുരില്‍ നിന്ന് ബിരുദം നേടിയ ചോക്സി 1985ല്‍ അച്ഛന്‍ ചിനുബായ് ചോക്സി നടത്തിയിരുന്ന ഗീതാഞ്ജലി ജെംസ് ഏറ്റെടുക്കുകയായിരുന്നു. ആദ്യകാലത്ത് ഡയമണ്ടിലായിരുന്നു ശ്രദ്ധ. അവിടെ നിന്നാണ് ചോക്സിയുടെ ബിസിനസ് സാമ്രാജ്യം ഉയര്‍ന്നത്. എന്നാല്‍ ഇന്ന് അയാള്‍ അറിയപ്പെടുന്നത് സഹസ്രകോടികളുടെ തട്ടിപ്പിന്റെ പേരിലാണ്. അനന്തരവന്‍ നീരവ് മോദിയുമൊത്ത് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് തട്ടിയ 14,000 കോടി, ഐസിഐസിഐ ബാങ്ക് നയിക്കുന്ന 31 ബാങ്കുകളുടെ കൺസോർഷ്യത്തില്‍ നിന്ന് 5280 കോടി, ഗുജറാത്തിലെ സാധാരണക്കാരുടെ അയ്യായിരം കോടിയോളം രൂപ... അങ്ങനെ നീളുന്നു ചോക്സിയുടെ തട്ടിപ്പ് പട്ടിക.

ANI_20220521094

ആദ്യ പരാതികള്‍

ചോക്സിയുടെ സ്വന്തം ഗീതാഞ്ജലി ജെംസ് തുടക്കമിട്ട നിക്ഷേപ പദ്ധതിയിലാണ് സാധാരണക്കാരായ ഗുജറാത്തികള്‍ കുടുങ്ങിയത്. ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ കാലാവധിയുള്ള ഷഗുൻ, സ്വർണ മംഗൽ ലാഭ്, സ്വർണ മംഗൽ കലശ് സമ്പാദ്യ പദ്ധതികളായിരുന്നു തട്ടിപ്പിന്റെ പ്രധാനവഴികള്‍. നിശ്ചിത തുക പ്രതിമാസം നിക്ഷേപിക്കുന്നവർക്ക് വലിയ ബോണസും ആഭരണങ്ങൾക്ക് ഡിസ്കൗണ്ടുമായിരുന്നു വാഗ്ദാനം. 12 മാസത്തെ പ്ലാനില്‍ ചേരുന്നവര്‍ പോലും 11 മാസം മാത്രം പണം അടച്ചാല്‍ മതിയെന്നും ഒരുമാസത്തെ തുക കമ്പനി നല്‍കുമെന്നും ഗീതാഞ്ജലി വാഗ്ദാനം ചെയ്തു. രാജ്യത്തെ മുഴുവന്‍ ഗീതാഞ്ജലി ജെംസ് ഷോറൂമുകളിലും ഉപയോഗിക്കാവുന്ന പേയ്മെന്റ് കാര്‍ഡും സമ്മാനിച്ചു.

INDIA-ARTS-CINEMA

രണ്ടും അഞ്ചും ലക്ഷം രൂപ വീതം നിക്ഷേപിച്ചവര്‍ കാലാവധി പൂര്‍ത്തിയായപ്പോള്‍ പണം പിന്‍വലിക്കാനെത്തി. അപ്പോഴാണ് വാഗ്ദാനങ്ങളുടെ തനിനിറം പുറത്തുവന്നത്. രാജ്യത്തെവിടെയുമുള്ള ഷോറൂമുകളില്‍ നിന്ന് ആഭരണം വാങ്ങാം എന്ന് പറഞ്ഞിട്ടില്ലെന്ന് കമ്പനി പ്രഖ്യാപിച്ചു. അറൂന്നൂറിലേറെപ്പേരുടെ പണം പോയി.

പരാതിയുമായി ബാങ്കുകള്‍

choksi-assest-23

സാധാരണക്കാരുടെ പരാതികള്‍ പൊലീസ് പരിഗണിച്ചില്ലെങ്കിലും പതിനായിരം കോടിയിലേറെ വരുന്ന തട്ടിപ്പ് നടന്നുവെന്ന് ചൂണ്ടിക്കാട്ടി ബാങ്കുകള്‍ മുന്നോട്ട് വന്നതോടെ പരാതി അവഗണിക്കാനായില്ല. 5,280 കോടി രൂപ ചോക്സി തിരിച്ചടച്ചില്ലെന്ന് ഐസിഐസിഐ ബാങ്ക് വെളിപ്പെടുത്തി. 2018 മാര്‍ച്ചില്‍ പ്രത്യേക കോടതി ചോക്സിക്കെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു. ചോക്സിക്ക് പുറമെ അനന്തരവന്‍ നീരവ് മോദിക്കും സഹോദരന്‍ നീശലിനുമെതിരെ വാറന്‍റുണ്ടായിരുന്നു. ഇന്ത്യയിലെ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവുംവലിയ തട്ടിപ്പാണ് ചോക്സിയും സംഘവും നടത്തിയത്. പി.എന്‍.ബിയുടെ മുംബൈ ബ്രാഡി ഹൗസ് ശാഖയിലെ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് വ്യാജ ജാമ്യരേഖകള്‍ സംഘടിപ്പിച്ച മൂവരും അതുപയോഗിച്ച് വിദേശത്ത് നിന്ന് കോടികള്‍ വായ്പയെടുത്തു. 90 ദിവസത്തിനകം അടച്ച് തീര്‍ക്കേണ്ട വായ്പകള്‍ തിരിച്ചടച്ചില്ല. ഇതോടെ ബാധ്യത ബാങ്കിന്‍റെ ചുമലിലായി.

ഒറ്റ മുങ്ങല്‍!

Dominica India Mehul Choksi

പി.എന്‍.ബി തട്ടിപ്പ് മാധ്യമങ്ങള്‍ അറിയുന്നതിന് ദിവസങ്ങള്‍ക്കുമുന്‍പ് മെഹുല്‍ ചോക്സി ഇന്ത്യ വിട്ടു. അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കെതിരെ ഒട്ടേറെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന ചോക്സിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. പക്ഷേ ചോക്സി ആന്‍റിഗ്വയിലും ബാര്‍ബഡയിലുമായി സസുഖം ജീവിച്ചുവന്നു. സാമ്പത്തിക കുറ്റവാളിയായ ചോക്സിയെ കൈമാറണമെന്ന് ആന്‍റിഗ്വയോട് ഇന്ത്യ പലതവണ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല.  അങ്ങനെയിരിക്കെ ബോട്ടില്‍ ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 2021 മേയില്‍ ചോക്സി ഡൊമിനിക്കയില്‍ നിന്നും പിടിയിലായി. നിലവില്‍ ഡൊമിനിക്കയിലാണ് ചോക്സിയുള്ളത്. വിട്ടുകിട്ടാന്‍ ശ്രമിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഇനിയും ദൃശ്യമായിട്ടില്ല.

ENGLISH SUMMARY:

Who is Mehul Choksi?