അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. രാജ്യാന്തര സ്വര്‍ണവിപണിയിലെ ഇടിവ് കേരളത്തിലും പ്രതിഫലിച്ചു. ഡോളര്‍ കരുത്താര്‍ജിച്ചതും ട്രഷറി ബോണ്ട് യീല്‍ഡ് ഉയര്‍ന്നതുമാണ് വിലയിടിവിന് പ്രധാന കാരണം. പവന് 1320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഗ്രാമിന് 165 രൂപയാണ് കുറവ് വന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 57,600 രൂപയിലെത്തി. 58,920 രൂപയായിരുന്നു ഇന്നലെ. ഒരു ഗ്രാം സ്വര്‍ണത്തിന്  7200 രൂപയാണ് ഇന്നത്തെ വില. 

ഈ മാസത്തിലെ ഏറ്റവും വലിയ ഇടിവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നവംബര്‍ ഒന്നിന് ഗ്രാമിന് 7385 രൂപ വരെ വില ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം ഒന്നാം തീയതി 7050 രൂപയായിരുന്നു ഗ്രാമിന്‍റെ വില. ഇത് ഒക്ടോബര്‍ 31 ആയപ്പോഴേക്ക് 7,455 രൂപയായി ഉയരുകയായിരുന്നു. Also Read: വമ്പനായി ട്രംപ്; സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടം

ഒരുഘട്ടത്തില്‍ സ്വര്‍ണവില പവന് 60,000 രൂപ കടക്കുമെന്ന് വരെ വിലയിരുത്തലുണ്ടായി. ഡിസംബറോടെ വില ഇനിയും കുറയുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 179 രൂപ കുറഞ്ഞ് 7856 രൂപയും പവന് 62,848 രൂപയുമായി. ഇന്നലെ 64,280 രൂപയായിരുന്നു പവന് വില. 

ENGLISH SUMMARY:

The price of gold in Kerala today is 7,200 rs/ gram for 22 karat gold