തുടര്‍ച്ചയായ ഇടിവുകള്‍ക്ക് വിട. തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണ വില വര്‍ധിച്ചു. ചൊവ്വാഴ്ച 560 രൂപയാണ് കേരളത്തില്‍ പവന് കൂടിയത്. 56,520 രൂപയിലേക്ക് സ്വര്‍ണ വിലയെത്തി. ഗ്രാമിന് 70 രൂപയുടെ വര്‍ധനയോടെ 7065 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
കഴിഞ്ഞാഴ്ച വ്യാപാരാന്ത്യത്തില്‍ 55,480 രൂപയിലായിരുന്ന സ്വര്‍ണ വിലയില്‍ രണ്ട് ദിവസം കൊണ്ട് 1040 രൂപ വര്‍ധിച്ചു. തിങ്കളാഴ്ച പവന് വര്‍ധിച്ച് 480 രൂപയാണ്. രാജ്യാന്തര വില വീണ്ടും 2600 ഡോളറിന് മുകളിലേക്ക് എത്തിയതാണ് കേരളത്തിലും പ്രതിഫലിച്ചത്.
കേരളത്തില്‍ ഇന്ന്
പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ കേരളത്തില്‍ ഏകദേശം 64,000 രൂപയ്ക്ക് മുകളില്‍ ചെലവാക്കണം. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവയാണ് ചേർത്താണ് വില കണക്കാക്കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് ഏകദേശം ഒന്നര പവന്‍റെ ആഭരണം ലഭിക്കും.
റഷ്യയ്ക്കെതിരെ ലോങ് റേഞ്ച് മിസൈലുകള്‍ ഉപയോഗിക്കാന്‍ യുഎസ് ഭരണകൂടം യുക്രൈന് അനുമതി നല്‍കിയതോടെ സംഘര്‍ഷം രൂക്ഷമാകനുള്ള സാധ്യതയില്‍ സ്വര്‍ണത്തിന് ഡിമാന്‍റ് ഉയര്‍ന്നിട്ടുണ്ട്. ഇതിന് തുടര്‍ച്ചയായി ഡോളര്‍ ദുര്‍ബലമായതും സ്വര്‍ണ വില ഉയരാന്‍ കാരണമായി. രാജ്യാന്തര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2625 രൂപയിലേക്ക് എത്തി. തിങ്കളാഴ്ചയിലെ വില നിലവാരത്തില്‍ നിന്ന് രണ്ടു ശതമാനം വര്‍ധനയാണ് വിലയിലുണ്ടായത്. ഇതിനൊപ്പം ഫെഡറല്‍ റിസര്‍വിന്‍റെ പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന ആശയകുഴപ്പവും വില വര്‍ധിപ്പിക്കുകയാണ്.