TOPICS COVERED

640 രൂപയുടെ വലിയ വര്‍ധനയോടെ വീണ്ടും 58,000 രൂപ നിലവാരത്തിലേക്ക് എത്തി സ്വര്‍ണ വില. 58,280 രൂപയാണ് ഇന്ന് ഒരു പവന്‍റെ വില. ഗ്രാമിന് 80 രൂപ കുറഞ്ഞ് 7,285 രൂപയിലുമെത്തി. ആഴ്ചയില്‍ മൂന്ന് ദിവസം പിന്നിടുമ്പോള്‍ 1,360 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയിലുള്ളത്. 

തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യാന്തര വില മുന്നേറുകയാണ്. രണ്ടര ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലാണ് വില. വലിയൊരു വര്‍ധനവിന് ശേഷം വീണ്ടും ഒന്നിലധികം ഘടകങ്ങള്‍ സ്വര്‍ണ വിലയ്ക്ക് അനുകൂല തരംഗമുണ്ടാക്കിയതാണ് വലിയ മുന്നേറ്റത്തിലേക്ക് പോകുന്നത്. 

യുഎസ് പണപ്പെരുപ്പ ഡാറ്റ ഇന്ന് പുറത്തുവരും. അടുത്ത ദിവസം ചേരുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തിലെ പലിശ നിരക്ക് തീരുമാനത്തെ സ്വാധീനിക്കാന്‍ സാധിക്കുന്നതാണ് പണപ്പെരുപ്പ ഡാറ്റ. ഫെഡ് പലിശ നിരക്ക് കുറയ്ക്കുന്നത് സ്വര്‍ണത്തിന് നേട്ടമാകും. 

സിറിയയില്‍ വിമതര്‍ ഭരണം പിടിച്ചതും റഷ്യ– യുക്രൈന്‍ യുദ്ധം, ട്രംപിന്‍റെ നികുതി ഭീഷണി എന്നിവ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിന് ഡിമാന്‍റ് നല്‍കുന്നുണ്ട്. ഇതിനൊപ്പം ചൈനീസ് കേന്ദ്ര ബാങ്കിന്‍റെ വാങ്ങലും സ്വര്‍ണത്തിന് വില വര്‍ധിപ്പിക്കും. രാജ്യാന്തര വില 2711 ഡോളറിലേക്ക് ഉയര്‍ന്ന ശേഷം 2706 ഡോളറിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. 

പുതിയ ഡ്രോണുകൾ ഉപയോഗിച്ച് ബ്രിഗേഡുകൾ സജ്ജീകരിക്കുന്നതിനുള്ള ധനസഹായം വർദ്ധിപ്പിക്കാൻ ഉക്രെയ്ൻ പ്രസിഡൻ്റ് വോലോഡൈമർ സെലെൻസ്കി ഉത്തരവുകൾ പുറപ്പെടുവിക്കുകയും നാറ്റോ സൈനിക സഖ്യത്തിൽ ചേരുന്നതുവരെ ഉക്രെയ്നിൽ വിദേശ സൈനികരെ വിന്യസിക്കുക എന്ന ആശയം ഉയർത്തുകയും ചെയ്തു.

ഇതോടെ 10 പവന്‍റെ ആഭരണം വാങ്ങാന്‍ കേരളത്തില്‍ ചിലവാക്കേണ്ട തുക 66,000 രൂപ കഴിഞ്ഞു. 66,100 രൂപയോളം ചിലവാക്കിയാലാണ് ഇന്ന് കേരളത്തില്‍ 10 ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍റെ ആഭരണം വാങ്ങാനാവുക. ഇന്നലെ 65,350 രൂപയോളമായിരുന്നു ചിലവ്. ഒറ്റ ദിവസം കൊണ്ട് ആയിരത്തിന് അടുത്താണ് വര്‍ധന.  

സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, 

ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്. സ്വര്‍ണാഭരണത്തിന്‍റെ ഡിസൈന്‍ അനുസരിച്ചാകും പണിക്കൂലി ചുമത്തുക.5, 10 ശതമാനം പണിക്കൂലിയില്‍ സാധാരണ സ്വര്‍ണാഭരണം ലഭിക്കും. 45 രൂപയാണ് ഹാള്‍മാര്‍ക്ക് ചാര്‍ജ്. ഇതിന് 18 ശതാമാനം ജിഎസ്ടി സഹിതം 53.10 രൂപ നല്‍കണം. ഇതെല്ലാം ചേര്‍ത്ത തുകയ്ക്ക് മുകളില്‍ മൂന്ന് ശതമാനം ജിഎസ്ടി നല്‍കണം.

ENGLISH SUMMARY:

Gold prices have surged by ₹640, reaching the ₹58,000 mark again. The price of one sovereign today is ₹58,280. Meanwhile, the price per gram has dropped by ₹80, settling at ₹7,285. Over three days this week, gold prices have increased by ₹1,360.